കോവിഡ് -19 സ്ഥിതി മെച്ചപ്പെടാത്തതിനാല്‍, സുരക്ഷാ മുന്‍കരുതലുകള്‍ എടുത്ത ശേഷം മലയാളസിനിമ വ്യവസായം മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സജ്ജമാകുകയാണ്. സിനിമ പ്രവര്‍ത്തകരെ സംബന്ധിച്ച് ഉപജീവനമാര്‍ഗം തടസപ്പെട്ട നിരവധിപേര്‍ ഈ വ്യവസായത്തില്‍ പങ്കാളികളാണ്. അതുകൊണ്ട് തന്നെ സുരക്ഷയെ മുന്‍നിര്‍ത്തി എല്ലാ നിബന്ധനകളെയും പാലിച്ചുകൊണ്ടാണ് ഷൂട്ടിങ് ആരംഭിക്കുന്നത്.
മലയാളസിനിമയുടെ പ്രിയപ്പെട്ട സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയിലൂടെ ”എ” എന്ന് പേരിട്ടിരിക്കുന്ന തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കിടുകയും ജൂലൈ 1 ന് ഷൂട്ടിംഗ് ആരംഭിക്കുമെന്ന് അറിയിക്കുകയും ചെയ്തു. പക്ഷെ ചിത്രത്തിലെ അഭിനേതാക്കളെ കുറിച്ചുള്ള വിശദാംശങ്ങളൊന്നും നിലവില്‍ വെളിപ്പെടുത്തിയിട്ടില്ല. താരങ്ങള്‍ പ്രതിഫലം കുറയ്ക്കണം മുതലായ കാര്യങ്ങളെക്കുറിച്ചും ഷൂട്ടിങ് പുനരാരംഭിക്കുന്നതിനെ ക്കുറിച്ചുമുള്ള കാര്യങ്ങൾക്ക് മലയാള ചലച്ചിത്ര നിര്‍മ്മാതാക്കളുടെ അസോസിയേഷന് അതൃപ്തി പ്രകടിപ്പിച്ച സമയത്താണ് ലിജോയുടെ ഈ പ്രഖ്യാപനം വന്നത്.
ആഷിക് അബുവിന്റെ നിര്‍മ്മാണത്തില്‍ ഉണ്ടയുടെ തിരക്കഥാകൃത്ത് കൂടിയായ ഹര്‍ഷാദ് സംവിധാനം ചെയ്യുന്ന ഹഗാര്‍ എന്ന ചിത്രം ജൂലൈയില്‍ തുടങ്ങുമെന്നും അണിയരപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
മഹേഷ് നാരായണന് ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന സീ യൂ സൂണ്‍ എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ചതിനെതിരെയും നിര്‍മ്മാതാക്കളുടെ സംഘടന അടുത്തിടെ രംഗത്ത് വന്നിരുന്നു. മഹേഷ് നാരായണന്-ഫഹദ് ഫാസില്‍ സിനിമക്ക് പിന്നാലെ ഖാലിദ് റഹ്മാന് ചിത്രവും ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നു. ഷൈന്‍ ടോം ചാക്കോ, രജിഷാ വിജയന് എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍.െ