ആരാധകർ വളരെ പ്രതീക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ’. കഴിഞ്ഞദിവസം ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്റർ പുറത്തു വന്നിരുന്നു. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പങ്കുവെച്ച ചിത്രത്തിൽ മലൈക്കോട്ടൈ വാലിബന് ഒപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളും അണി നിരക്കുകയാണ്. ആരൊക്കെയാണ് മോഹൻലാലിന് ഒപ്പം ഈ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്ന അന്വേഷണത്തിൽ ആയിരുന്നു ആരാധകർ. മോഹൻലാൽ പുറത്തുവിട്ട മലൈക്കോട്ടൈ വാലിബൻ പോസ്റ്ററിന് പിന്നാലെയാണ് ലിജോ പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.
പുതിയ പോസ്റ്ററിൽ മോഹൻലാലിന് ഒപ്പം ഹരീഷ് പേരടി, മനോജ് മോസസ്, ഹരി പ്രശാന്ത്, ഡാനിഷ് സേട്ട് എന്നിവരാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാൽ, അവർക്കൊപ്പം ഒരു യുവനടിയെയും പോസ്റ്ററിൽ കാണാം. ഈ യുവനടി ആരാണെന്നുള്ള അന്വേഷണത്തിൽ ആയിരുന്നു ആരാധകർ. പ്രശസ്ത ബെല്ലി ഡാൻസറും ആർട്ടിസ്റ്റും ഇന്റീരിയർ ഡിസൈനറുമായ ദീപാലി വസിഷ്ഠയാണ് മോഹൻലാലിന് ഒപ്പമുള്ള ഈ യുവനടി.
ഗ്ലോബൽ ബെല്ലി ഡാൻസ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയിട്ടുള്ള ദീപാലിയുടെ ബെല്ലി ഡാൻസ് വിഡിയോകൾക്ക് നിരവധി ആരാധകരാണുള്ളത്. വാലിബനിലെ ദീപാലിയുടെ ഡാൻസ് അടങ്ങിയ വിഡിയോ ഉടൻ പുറത്തു വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
😭 I’m on a movie poster with Mr. @Mohanlal ❤️ Thanks @mrinvicible for getting me to explore a side of myself far far away from comedy. We started 2023 with filming #MalaikottaiVaaliban 💪 and in 4 weeks it will be all yours! pic.twitter.com/5hey0MQiyL
— Danish Sait (@DanishSait) December 27, 2023
View this post on Instagram
2024 ജനുവരി 25ന് മാലൈക്കോട്ടൈ വാലിബൻ തിയറ്ററുകളിൽ റിലീസ് ചെയ്യും. മോഹൻലാലിനു പുറമേ സോണാലി കുല്‍ക്കര്‍ണിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആര് ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരും മലൈക്കോട്ടൈ വാലിബനിലുണ്ടാകും. രാജസ്ഥാനിലെ ജയ് സാൽമീറിൽ ആയിരുന്നു മലൈക്കോട്ടെ വാലിബന്റെ ഷൂട്ടിംഗ്. മധു നീലകണ്ഠന് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ പല പ്രഗത്ഭതാരങ്ങളും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പി എസ് റഫീഖ് ആണ്. ഛായാഗ്രഹണം ജിൻറോ ജോർജ്, എഡിറ്റർ നിഷാദ് യൂസഫ്, സംഗീതം ജസ്റ്റിൻ വർഗീസ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പീരിയഡ് ഡ്രാമയായ ചിത്രം ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേത്ര്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് മലൈക്കോട്ട വാലിബന്റെ നിർമാതാക്കൾ.