ഗര്‍ഭിണിയായ ആനയെ സ്ഫോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ നല്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു. ഈ സംഭവത്തില്‍ മലപ്പുറം ജില്ലയെ ഇന്ത്യയിലെ ഏറ്റവും അക്രമാസക്തമായ ജില്ലയാണെന്ന് പറഞ്ഞ ബിജെപി നേതാവും മൃഗാവകാശ പ്രവര്‍ത്തകയുമായ മനേകാ ഗാന്ധിയെ സോഷ്യല്‍ മീഡിയ രൂക്ഷമായി വിമര്‍ശിക്കുകയാണ്. സിനിമ മേഖയില്‍ നിലപാടുകള്‍ വ്യക്തമാക്കുന്ന സംവിധായകൻ മിഥുൻ മാനുവൽ തോമസും ഫേസ്ബുക്ക് പോസ്റ്റിലൂടെ മനേകാ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയാണ്.
മനേകാ മാഡം.. ഞങ്ങൾ മലയാളികൾക്ക് നിങ്ങളൊക്കെയാണ് ഇപ്പോൾ ഏറ്റവും വലിയ തമാശക്കാർ. ഏറ്റവും രസകരമായ കാര്യമെന്തെന്നാൽ ഇത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്ക് മനസ്സിലാവില്ല എന്നത് തന്നെയാണ്..! എന്തുകൊണ്ട് എന്നുള്ളത് ചുരുക്കി പറഞ്ഞാൽ ഞങ്ങളുടെ മുതുമുത്തച്ഛന്മാരുടെ കാലത്ത് വിദ്യാഭാസത്തിന് ഞങ്ങൾ പ്രാധാന്യം കൊടുത്തപ്പോൾ നിങ്ങൾ ചതിക്കാനും വെറുപ്പ് പടർത്താനുമുള്ള പരിശീലനത്തിലായിരുന്നു. അതുകൊണ്ട് തന്നെ നിങ്ങൾ നിങ്ങളുടെ വർഗീയതയുടെ കാർഡ് കൊണ്ടുള്ള കളി തുടരുക..ഞങ്ങളെ സന്തോഷിപ്പിച്ചു കൊണ്ടേയിരിക്കുക. ഈ കൊറോണ ടൈമിൽ നല്ല ചിരികൾ ഞങ്ങളുടെ മൂഡ് കൂട്ടും.