2016 ല്‍ ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രം സംവിധാനം ചെയ്ത് സിനിമാ ലോകത്തേക്ക് എത്തിയതാണ് ഒമര്‍ ലുലു. തുടര്‍ന്ന് ചങ്ക്സ്, ഒരു അഡാര്‍ ലവ്, ധമാക്ക തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. പവര്‍ സ്റ്റാറാണ് ഇനി ഒമര്‍ ലുലുവിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഒമര്‍ ലുലു സാമകാലികമായ പല വിഷയങ്ങളിലും അഭിപ്രായം രേഖപ്പെടുത്താറുണ്ട്.
ഇപ്പോഴിതാ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒമര്‍ ലുലു. ഫേസ്ബുക്കിലൂടെയാണ് ഒമല്‍ ലുലു മുഖ്യമന്ത്രിയെ പിന്തുണച്ചത്. ‘മക്കളെ ഇത് ഐറ്റം വേറെയാ, വെറുതെ സമയം കളയണ്ട, ജാവോ’ എന്ന ഒരു കുറിപ്പിലൂടെയാണ് അദ്ദേഹം പിന്തുണ അറിയിച്ചത്.
മുഖ്യമന്ത്രിയുടെ ചിത്രത്തിനൊപ്പം ക്യാപ്റ്റന്‍, ലീഡര്‍, ലീഡര്‍ഷിപ്പ്, ലവ് തുടങ്ങിയ ഹാഷ് ടാഗുകളും ഒമര്‍ ലുലു നല്‍കിയിട്ടുണ്ട്. നിരവധി പേരാണ് ഒമര്‍ ലുലുവിന്റെ പോസ്റ്റ് ലൈക്ക് ചെയ്തും കമന്റ് ചെയ്തും രംഗത്തെത്തിയത്.