മലയാളിയുടെ തനതായ ഒരു സ്വഭാവത്തെ തുറന്ന് കാണിച്ച് സംവിധായകൻ സിദ്ധിഖ്. സിനിമകള്‍ തുടര്‍ച്ചയായി ഹിറ്റാകുമ്പോള്‍ മലയാളികളുടെ ഇഷ്ടം പതുക്കെ കുറയും പിന്നെ ചിന്തിക്കുന്നത് ഇവന്റെ അഹങ്കാരം കുറയ്ക്കണം എന്നാണ് സംവിധായകൻ പറഞ്ഞത്.
സക്സസിനെ പെട്ടെന്ന് സ്വീകരിക്കാന്‍ മലയാളികള്‍ക്ക് പൊതുവെ മടിയാണ്. അതുപോലെ തന്നെ എന്തെങ്കിലും ഒന്ന് പുതുതായിട്ട് വന്നാലും അതിനെ ആദ്യം സ്വാഗതം ചെയ്യുന്നത് മലയാളിയായിരുക്കും. റാംജി റാവ് സ്പീക്കിംഗിനെയും ഹരിഹര്‍നഗറിനെയും വലിയ ഹിറ്റാക്കിയത് കോളേജ് സ്റ്റുഡന്‍സാണ്. ഇതൊക്കെ ഓടുമോ എന്ന് അന്നത്തെ സാമ്പ്രദായിക സിനിമാക്കാരൊക്കെ ചോദിച്ച ചിത്രങ്ങളായിരുന്നു ഇവ രണ്ടും. ആ വിജയങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ആ ഇഷ്ടം പതുക്കെ പതുക്കെ കുറയും. ഇവരുടെ അഹങ്കാരം ഒന്നു കുറയ്ക്കണോല്ലോ? എല്ലാം അങ്ങനെ സ്വീകരിച്ചാലും ശരിയാവില്ല’ എന്ന് ചിലര്‍ കരുതും. എന്തെങ്കിലും ചെറിയ മിസ്റ്റേക്ക് വന്നാല്‍ പോലും അതിനെ പര്‍വതീകരിച്ച് അതാണ് സിനിമ എന്ന തരത്തില്‍ വ്യാജപ്രചരണങ്ങള്‍ നടത്തും.
മോഹൻലാലിനെ നായകനാക്കി സിദ്ധിഖ് ഒരുക്കുന്ന ബിഗ് ബ്രദർ ജനുവരി 16ന് തീയറ്ററുകളിൽ എത്തുവാൻ ഒരുങ്ങുകയാണ്. സിദ്ദിഖ് തന്നെ രചന നിർവഹിച്ച് 25 കോടി ബജറ്റിൽ ഒരുക്കുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ്. മോഹൻലാലിന് ഒപ്പം ബോളിവുഡ് താരം അർബാസ് ഖാൻ, അനൂപ് മേനോൻ, സിദ്ദിഖ്, ടിനി ടോം, വിഷ്ണു ഉണ്ണികൃഷ്ണൻ, ഇർഷാദ് തുടങ്ങി ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ലേഡീസ് ആന്‍ഡ് ജെന്റില്മാന് എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ബിഗ് ബ്രദറി’നുണ്ട്. ചിത്രത്തിൽ സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ സഹോദരന്മാരായി രണ്ട് പേരാണ് അഭിനയിക്കുന്നത്. അനൂപ് മേനോനും ജൂണിലെ ഒരു നായകൻ സർജാനോ ഖാലീദുമാണ് ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരങ്ങളായി എത്തുന്നത്. ചിത്രത്തിൽ ബോളിവുഡ് താരം അർബാസ് ഖാനും അണിനിരക്കുന്നുണ്ട്. സൽമാൻ ഖാന്റെ സഹോദരനാണ് അർബാസ്. വേദാന്തം ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അർബാസ് അവതരിപ്പിക്കുന്നത് . സൽമാൻ ഖാൻ ചിത്രം ദബാങ്കിലൂടെ അഭിനയ ജീവിതം തുടങ്ങിയ അർബാസ് ഖാന്റെ ആദ്യ തെന്നിന്ത്യൻ ചിത്രം കൂടിയാണ് ബിഗ് ബ്രദർ.