പത്തൊമ്പതാം നൂറ്റാണ്ട് സിനിമയിലെ ഏറ്റവും പുതിയ കാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. കുഞ്ഞുപിള്ളയായി എത്തുന്ന ടിനി ടോമിന്റെ പോസ്റ്ററാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. സംവിധായകൻ വിനയൻ തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് കാരക്ടർ പോസ്റ്റർ പുറത്തു വിട്ടത്. ഈ ഒരു റോളിനായി ടിനി ടോം ആറുമാസത്തെ മുന്നൊരുക്കങ്ങൾ നടത്തിയെന്നാണ് സംവിധായകൻ കുറിച്ചത്. അദ്ദേഹം ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത വ്യത്യസ്തമായ ഒരു അഭിനയശൈലി പ്രേക്ഷകനു കാണാമെന്നും സംവിധായകൻ കുറിച്ചു.
പത്തൊൻപതാം നൂറ്റാണ്ടിൻെറ പതിനാറാമതു character poster കുഞ്ഞുപിള്ള എന്ന കുതന്ത്രശാലി ആയ പ്രമാണിയുടേതാണ്.. അടിയാളൻമാർക്ക് തമ്പുരാക്കൻമാരുടെ അടുത്തു പോലും നിൽക്കാൻ അവകാശമില്ലാതിരുന്ന ആ കാലത്ത്, എല്ലാരോടും ചിരിച്ചു കളിച്ചു സംസാരിക്കുകയും പെരുമാറുകയും ചെയ്തിരുന്ന ആളാണ് കുഞ്ഞുപിള്ള. പക്ഷേ അയാളുടെ മനസ്സിൽ അധസ്ഥിതരോട് തികഞ്ഞ അവജ്ഞയാണ് ഉണ്ടായിരുന്നത്.. അതുകൊണ്ടു തന്നെ അടിയളൻമാരുടെ രക്ഷകനായ ആറാട്ടുപുഴ വേലായുധച്ചേകവരെ നശിപ്പിക്കാൻ കൂട്ടം ചേർന്നവരുടെ കൂടാരത്തിൽ കുഞ്ഞു പിള്ളയും എത്തി..
പ്രിയങ്കരനായ ടിനി ടോം ആണ് കുഞ്ഞുപിള്ളയേ അവതരിപ്പിച്ചിരിക്കുന്നത്.. ഈ കഥാപാത്രത്തിനായി ആറു മാസത്തോളം പ്രിപ്പറേഷൻ നടത്തിയ ടിനിടോമിൽ നിന്ന് അദ്ദേഹം ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത വ്യത്യസ്തമായ ഒരു അഭിനയശൈലി പ്രേക്ഷകനു കാണാം.. ശ്രീ ഗോകുലം ഗോപാലൻെറ നിർമ്മാണത്തിൽ വലിയ ക്യാൻവാസിൽ എടുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ആ കാലഘട്ടത്തോടു തികച്ചും നീതി പുലർത്തുന്ന ആവിഷ്കരണ ശൈലി ആണ് ഉപയോഗിച്ചിരിക്കുന്നത്. 2022 വിഷുവിന് ചിത്രം തീയറ്ററിൽ എത്തിക്കാമെന്നു പ്രതീക്ഷിക്കുന്നു…
തിരുവിതാംകൂറിന്റെ ചരിത്രരേഖകളിൽ പലപ്പോഴും തമസ്കരിക്കപ്പെട്ട ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന ധീരകഥാപാത്രത്തെ നായകനാക്കി ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രം വലിയ ക്യാൻവാസിൽ തന്നെയാണ് പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. ഏറ്റവും നല്ല സാങ്കേതിക തികവോടെ 2022 ആദ്യപാദത്തിൽ തീയറ്ററുകളിൽ എത്തുന്ന ഈ ചിത്രം കൊമേഴ്സ്യലായും കലാപരമായും ഒരു നാഴികക്കല്ലായി മാറുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.