സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ രാജു മാത്യുവും കൊച്ചുമോനും ചേർന്ന് നിർമിച്ച് നവാഗതനായ വിവേക് സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് അതിരൻ. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രത്തിൽ സായി പല്ലവിയാണ് നായിക. പ്രകാശ് രാജ്, അതുൽ കുൽക്കർണി, രഞ്ജി പണിക്കർ, നന്ദു, ശാന്തി കൃഷ്ണ, ലെന എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. പി എഫ് മാത്യൂസ് തിരക്കഥയൊരുക്കുന്ന ചിത്രം ഏപ്രിൽ 12നാണ് തീയറ്ററുകളിൽ എത്തുന്നത്. ചിത്രത്തെ കുറിച്ച് സംവിധായകൻ വിവേക് മനസ്സ് തുറക്കുന്നു.
അതിരന് ഒരു പ്രോജക്റ്റാവുന്നത് ഫഹദ് ഫാസില്‍ സാര്‍ ഒരു കണ്‍ഫേംഡ് ഡേറ്റു തരുമ്പോഴാണ്. അദ്ദേഹം വഴിയാണ് ഞാന്‍ സായ് പല്ലവിയിലേക്ക് എത്തുന്നത്. അതിനു മുമ്പ് എനിക്ക് അവരെ അറിയത്തേയില്ലായിരുന്നു. ഫഹദ് സാര്‍ കഥ കേട്ടപ്പോള്‍ നായികയായി സായ് പല്ലവി തന്നെയാണ് യോജിക്കുന്നതെന്നു പറയുകയായിരുന്നു. അങ്ങനെയാണ് ഞാന്‍ സായ് പല്ലവിയെ കാണുന്നത്. അവര്‍ കഥ കേള്‍ക്കാതെ തന്നെ എനിക്കു ഡേറ്റു തന്നു. ഞാന്‍ കാണുന്ന സമയത്ത് ഫിദ എന്ന പടത്തിനും മറ്റു രണ്ടു പടങ്ങള്‍ക്കു ശേഷവും സായ് പല്ലവി ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു. മലയാളത്തില്‍ അഭിനയിച്ചിട്ട് രണ്ടു കൊല്ലമായി. ഞാനൊരു സ്ക്രിപ്റ്റുമില്ലാതെയാണ് അവരെ സമീപിക്കുന്നത്. കഥ പറഞ്ഞു. കഥാപാത്രത്തെ കുറിച്ചും പറഞ്ഞു. അവര്‍ക്ക് അതു ബോധ്യപ്പെട്ടു. ഞാനൊരു ന്യൂ കമറാണ്, ചില പരസ്യങ്ങള്‍ എടുത്തിട്ടുണ്ടെന്നേയുള്ളു എന്നതൊന്നും അവര്‍ കണക്കിലെടുത്തതേയില്ല. ഒരുപക്ഷേ ഫഹദ് സാര്‍ കണ്‍ഫേം ചെയ്ത പ്രോജക്റ്റ് എന്നതു കൊണ്ടു കൂടിയാകാം. എന്നാല്‍ ഫഹദ് സാറും സായ് പല്ലവിയും അതു വരെ മീറ്റ് ചെയ്തിട്ടു പോലുമില്ലായിരുന്നു. ഞാനും ഒരുപാടു തരത്തിലുള്ള സിനിമകള്‍ കാണുന്നയാളാണ്. ഒരു പ്രേക്ഷകന് എന്ന നിലയില്‍ ഞാന്‍ ഫഹദ് ഫാസിലില്‍ നിന്നും സായ് പല്ലവിയില്‍ നിന്നുമൊക്കെ എന്താണോ എക്സ്പെക്റ്റ് ചെയ്യുന്നത് അത് ഈ ചിത്രത്തില്‍ വന്നിട്ടുണ്ട്.