പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുന്ന ചിത്രമാണ് ലൂസിഫർ.മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിന്റെ ട്രയ്ലർ ഇന്നലെ പുറത്ത് വന്നിരുന്നു. റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന ട്രയ്ലർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാവിഷയം ആയി കഴിഞ്ഞു.സമീപകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും മികച്ച ട്രൈലെറാണ് ലൂസിഫറിന്റെത് എന്ന് ഏവരും ഒരേ സ്വരത്തിൽ പറയുന്നു.
ഇതിനിടയിൽ ലൂസിഫറിന്റെ ട്രയ്ലർ ചെയ്തിരിക്കുകയാണ് സംവിധായകൻ വൈശാഖ്.വൈശാഖ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ മധുരരാജയുടെ ടീസർ പുറത്ത് വന്നതും ഇന്നലെയായിരുന്നു.മധുരരാജയുടെ ടീസറിനും മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്.ട്രയ്ലർ മികച്ചതാണെന്നും പൃഥ്വിരാജിന്റെ ഓരോ ക്യാമറ ഷോട്ടുകളും വൈശാഖ് അഭിപ്രായപ്പെട്ടു.