മധുരരാജയുടെ ആഘോഷങ്ങൾ പ്രേക്ഷകരുടേതുമായി മുന്നേറുമ്പോൾ അത് വൈശാഖ് എന്ന സംവിധായകന്റെ വിജയം കൂടിയാണ്. മമ്മൂക്കക്ക് ഒരു വലിയ വിജയം കൂടി സമ്മാനിച്ച വൈശാഖ് ജനപ്രിയനായകൻ ദിലീപിന് ഒപ്പം ചേരുന്നു എന്നതാണ് പുതിയ വാർത്ത. ഒരു ആക്ഷൻ എന്റർടൈനർ ആയിരിക്കും ചിത്രമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ജാക്ക് ഡാനിയൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് ദിലീപ് ഇപ്പോൾ. കൂടാതെ കെ പി വ്യാസൻ ഒരുക്കുന്ന ശുഭരാത്രി, രാമചന്ദ്ര ബാബു ഒരുക്കുന്ന 3D ചിത്രം പ്രൊഫസർ ഡിങ്കൻ എന്നീ ചിത്രങ്ങളും ദിലീപിന്റേതായി ഒരുങ്ങുന്നുണ്ട്. ഹിറ്റ്മേക്കർ ജോഷിക്കൊപ്പവും ഒരു ചിത്രം ദിലീപിനുണ്ട്.