രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ സിനിമാമേഖലകളില്‍ കാസ്റ്റിങ് കൗച്ച് തുറന്നുപറച്ചിലുകള്‍ ചൂടുപിടിക്കുന്നതിനിടെ പുതിയ വെളിപ്പെടുത്തലുമായി ബോളിവുഡ് അഭിനേത്രി മഹി ഗില്‍. സംവിധായകരില്‍ നിന്ന് നിരന്തരം അസ്വസ്ഥജനകമായ അനുഭവങ്ങള്‍ ഉണ്ടായതായി ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ അഭിമുഖത്തില്‍ നടി പറഞ്ഞു.
‘ഞാന്‍ അവസരം തേടി പല സംവിധാകരേയും കാണാന്‍ പോയിട്ടുണ്ട്. അവരില്‍ പലരുടെയും പേര് പോലും ഞാന്‍ ഓര്‍ക്കുന്നില്ല. ആദ്യം ഒരു സല്‍വാര്‍ അണിഞ്ഞാണ് ഒരു സംവിധാകനെ കാണാന്‍ പോയത്. എന്നാല്‍ സല്‍വാര്‍ അണിഞ്ഞെത്തിയാല്‍ നിങ്ങളെ ആരും കാസ്റ്റ് ചെയ്യാന്‍ പോകുന്നില്ല എന്നായിരുന്നു മറുപടി. പിന്നെയൊരാളെ കണ്ടപ്പോള്‍ അയാള്‍ പറഞ്ഞു എന്നെ നൈറ്റി ധരിച്ച് കാണണമെന്ന്. ഇവിടെ ഒരു പുതിയ നടിയുടെ ജീവിതം വലിയ കഷ്ടമാണ്..’ നടിയുടെ വാക്കുകള്‍.
നൈറ്റ് ഗൗണില്‍ കാണണം എന്ന് യാതൊരു മടിയുമില്ലാതെ ആവശ്യപ്പെടുന്ന വിഢ്ഢികളുടെ ലോകമാണ് ഇതെന്നും മഹി ഗില്‍ പറഞ്ഞു. ഹിന്ദി, പഞ്ചാബി സിനിമകളിലാണ് മഹി ഏറ്റവും അധികം അഭിനയിച്ചത്. അനുരാഗ് കശ്യപിന്റെ ദേവ് ഡിയിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. 2003ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്.
സമീപകാലത്ത് തെലുങ്ക് സിനിമാ മേഖലയിലടക്കം ചൂടുപിടിച്ച കാസ്റ്റിങ് കൗച്ച് വിവാദങ്ങളുടെ തുടര്‍ച്ചയായാണ് മഹി ഗില്ലിന്റെയും വാക്കുകള്‍.