Categories: MalayalamNews

സസ്പെൻസൊരുക്കി ലൂസിഫറിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ നാളെ..! ആരായിരിക്കും?

മാർച്ച് 28ന് വമ്പൻ റിലീസിന് ഒരുങ്ങുന്ന പൃഥ്വിരാജ് – മോഹൻലാൽ ചിത്രം ലൂസിഫറിനായി പ്രേക്ഷകർ ഒന്നടങ്കം തയ്യാറെടുത്തു കഴിഞ്ഞു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്. മോഹൻലാലിന് പുറമെ മഞ്ജു വാര്യർ, ടോവിനോ തോമസ്, സായികുമാർ, ഇന്ദ്രജിത്ത് സുകുമാരൻ എന്നിങ്ങനെ ഒരു വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. 26 ദിവസങ്ങളിലായി 26 ക്യാരക്ടർ പോസ്റ്ററുകളിലൂടെ പ്രധാന അഭിനേതാക്കളെ പരിചയപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വമ്പൻ സസ്‌പെൻസ് ഒരുക്കി മറ്റൊരു ക്യാരക്ടർ പോസ്റ്റർ നാളെയെത്തുകയാണ്. നാളെ രാവിലെ 10 മണിക്കാണ് പോസ്റ്റർ എത്തുന്നത്. സോഷ്യൽ മീഡിയ മുഴുവൻ അത് ആരായിരിക്കുമെന്ന ചർച്ചയിലാണ്. മമ്മൂക്ക ഗസ്റ്റ് റോളിൽ എത്തുന്നതായിരിക്കാം അതെന്ന് ചിലർ പറയുമ്പോൾ അത് പൃഥ്വിരാജ് ആണെന്നാണ് മറ്റു ചിലരുടെ കണ്ടുപിടിത്തം. ഇവർ രണ്ടുപേരുമല്ല അത് നിർമാതാവ് ആന്റണി പെരുമ്പാവൂർ ആയിരിക്കുമെന്നും ചിലർ പറയുന്നുണ്ട്. എന്തായാലും നാളെ രാവിലെ 10 മണി കാത്തിരിക്കാം അത് ആരാണെന്ന് അറിയുവാൻ.

Lucifer Character Poster #27
webadmin

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago