ചെറിയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ദിവ്യപ്രഭ. ടേക്ക് ഓഫ് എന്ന ചിത്രത്തിലെ ജിൻസി എന്ന കഥാപാത്രം താരത്തെ ഏറെ ശ്രദ്ധേയയാക്കി. പിന്നീട് കമ്മാര സംഭവം, നോൺസെൻസ്, പ്രതി പൂവൻ കോഴി, തമാശ എന്നി സിനിമകളിലെ വേഷങ്ങൾ ഒരു നടിയെന്ന നിലയിൽ താരം തിളങ്ങി. ഇതോടൊപ്പംതന്നെ ടിവി സീരിയലുകളിലും താരം അഭിനയിച്ചിരുന്നു. പരസ്പരം, അമ്മമാനസം എന്നീ സീരിയലുകളിൽ ആണ് താരം വേഷമിട്ടത്. എം ബി എ പ്രവേശന പരീക്ഷക്ക് വേണ്ടി എറണാകുളത്ത് നാട്ടിൽ നിന്നു എത്തിയ ദിവ്യപ്രഭ രാവിലെ ജോഗിംഗിന് പോകാൻ വേണ്ടി സുഭാഷ് പാർക്കിൽ എത്തിയപ്പോഴാണ് ജീവിതത്തിലെ ട്വിസ്റ്റ് സംഭവിച്ചത്.
അതിലൊരു വേഷത്തിലേക്ക് അണിയറക്കാർ ക്ഷണിച്ചതോടെ ആണ് ദിവ്യപ്രഭ സിനിമയിൽ എത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ദിവ്യപ്രഭ. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. നാടൻ ലുക്കിലാണ് താരത്തെ ആരാധകർ കണ്ടിട്ടുള്ളത്. എന്നാൽ ഇപ്പോൾ വളരെ ബോൾഡായ വേഷത്തിലാണ് താരം എത്തുന്നത്. ഇത് കണ്ട് ആരാധകർ നമ്മുടെ ദിവ്യപ്രഭ തന്നെയല്ലേ ഇത് എന്ന് ചോദിക്കുന്നു.