നര്‍ത്തകിയും അഭിനേത്രിയുമായി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരമാണ് ദിവ്യ ഉണ്ണി. 1996ലെ കല്യാണസൗഗന്ധികം എന്ന ചിത്രത്തിലൂടെ നായികയായി ആണ് താരം മലയാള സിനിമയില്‍ സജീവമായത്. എന്റെ മാമാട്ടികുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മലയാളത്തിലും തെലുങ്കിലും കന്നടയിലും ആയി നിരവധി ചിത്രങ്ങളില്‍ നായികയായി വേഷമിട്ടിരുന്നു. നൃത്ത രംഗത്ത് ദിവ്യ ഇപ്പോള്‍ വളരെയധികം സജീവമാണ്. പത്താം ക്ലാസ്സില്‍ പഠിക്കുന്ന കാലത്താണ് താരം കല്യാണസൗഗന്ധികം എന്ന ചിത്രത്തില്‍ അഭിനയിച്ചത്.
മലയാള സിനിമയില്‍ വളരെയധികം സജീവമായി നില്ക്കുന്ന കാലത്താണ് താരം വിവാഹംകഴിച്ചത്. രണ്ടു കുട്ടികളുണ്ടായപ്പോഴും താരം നൃത്തരംഗത്ത് സജീവമായിരുന്നു. ദിവ്യ ശ്രീപാദം സ്കൂള്‍ ഓഫ് ഡാന്‍സ് എന്ന സ്ഥാപനത്തിന്റെ സാരഥി കൂടിയാണ് ദിവ്യ. പക്ഷേ ആ ബന്ധം അധിക കാലം നീണ്ടു നിന്നില്ല, ആരാധകരെ അമ്പരപ്പിച്ചു കൊണ്ടാണ് താരത്തിനെ വിവാഹമോചന വാര്‍ത്ത പുറത്തുവന്നത്. പിന്നീട് ഒരു വര്‍ഷത്തിന് ശേഷമാണ് ദിവ്യ എന്‍ജിനീയറായ അരുണിനെ വിവാഹം ചെയ്യുന്നത്. താരത്തിന് ആ ബന്ധത്തില്‍ ഇപ്പോള്‍ ഒരു മകളുമുണ്ട്, പേര് ഐശ്വര്യ എന്നാണ്. മക്കളുടെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും നൃത്ത രംഗത്തു സജീവമാണ്, സോഷ്യല്‍ മീഡിയയിലൂടെ കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ താരം പുറത്തു വിട്ടിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. ഒരു കുഞ്ഞ് രാജകുമാരിയെ പോലുള്ള കുട്ടിക്കാല ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രം സോഷ്യല്‍ മീഡിയ ശ്രദ്ധ നേടിയിട്ടുണ്ട്.
..