നർത്തകിയും അഭിനേത്രിയുമായ ദിവ്യ ഉണ്ണിക്ക് പെൺകുഞ്ഞ് പിറന്നു. ഐശ്വര്യ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന്റെ ചിത്രം ദിവ്യ ഉണ്ണി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്. 2018ലാണ് ദിവ്യ വിവാഹിതയായത്. ഹൂസ്റ്റണിലെ ഗുരുവായൂരപ്പന് ക്ഷേത്രത്തിലായിരുന്നു വിവാഹം. ആദ്യ വിവാഹത്തില്‍ ദിവ്യയ്ക്ക് രണ്ട് കുട്ടികള്‍ ഉണ്ട്. ഹൂസ്റ്റണില്‍ ജോലി ചെയ്യുന്ന എഞ്ചിനീയറാണ് അരുണ്‍. യുഎസില്‍ നൃത്തവിദ്യാലയവും ദിവ്യ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. 2017–ലാണ് ദിവ്യ അമേരിക്കന്‍ മലയാളിയുമായിട്ടുളള ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയത്. അർജുൻ, മീനാക്ഷി എന്നീ രണ്ടുമക്കളും ദിവ്യക്കൊപ്പമാണ്. ബാലതാരമായി സിനിമയിലെത്തിയ ദിവ്യ ഉണ്ണി കല്യാണസൗഗന്ധികത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്.