വീണ്ടും അമ്മയാകുവാൻ പോകുന്ന സന്തോഷം പങ്ക് വെച്ച് നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി. ദിവ്യാ ഉണ്ണിയും ഭര്‍ത്താവ് അരുണും കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ്. വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങള്‍ ദിവ്യ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. മൂന്നാമതും അമ്മയാകുന്നതിന്റെ സന്തോഷത്തിലാണ് താരം. കഴിഞ്ഞ വര്‍ഷമാണ് ദിവ്യ വിവാഹിതയായത്. ഹൂസ്റ്റണിലെ ഗുരുവായൂരപ്പന് ക്ഷേത്രത്തിലായിരുന്നു വിവാഹം. ആദ്യ വിവാഹത്തില്‍ ദിവ്യയ്ക്ക് രണ്ട് കുട്ടികള്‍ ഉണ്ട്. ഹൂസ്റ്റണില്‍ ജോലി ചെയ്യുന്ന എഞ്ചിനീയറാണ് അരുണ്‍. യുഎസില്‍ നൃത്തവിദ്യാലയവും ദിവ്യ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. 2017–ലാണ് ദിവ്യ അമേരിക്കന്‍ മലയാളിയുമായിട്ടുളള ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയത്. രണ്ടുമക്കളും ദിവ്യക്കൊപ്പമാണ്.