മലയാള സിനിമയുടെ പ്രിയപ്പെട്ട നായികയാണ് ദിവ്യ ഉണ്ണി. ഒരു മികച്ച നർത്തകി കൂടിയായ അവർ മലയാളം, തമിഴ്,ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി ഏകദേശം 50 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രണയവർണ്ണങ്ങൾ, ചുരം (സംവിധായകൻ ഭരതന്റെ അവസാന ചിത്രം), ആകാശഗംഗ എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. ധാരാളം ടെലിവിഷൻ സീരിയലുകളിലും ദിവ്യ അഭിനയിച്ചിട്ടുണ്ട്.
എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തിൽ ഭരത് ഗോപിയുടെ മകളായി അഭിനയിച്ചുകൊണ്ട് മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ചു. രണ്ടാം തരത്തിൽ പഠിക്കുമ്പോൾ നീ എത്ര ധന്യ എന്ന മലയാളചലച്ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു. പത്താം തരത്തിൽ പഠിക്കുമ്പോൾ കല്യാണ സൗഗന്ധികം എന്ന സിനിമയിൽ ആദ്യമായി നായികയായി അഭിനയിച്ചു. കൂടെ അഭിനയിച്ച അന്നത്തെ മിക്കവാറും എല്ലാ നായകന്മാരെക്കാളും ഉയരമുണ്ടായിരുന്ന ഈ നടിയുടെ ഉയരം ആറടിയോളം ആയിരുന്നു.
2020 ജനുവരി 14നാണ് താരത്തിന്റെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കടന്നുവന്നത്. ഐശ്വര്യ എന്ന് പേരിട്ട മൂന്നാമത്തെ കുഞ്ഞിന്റെ രണ്ടാം ജന്മദിനം ഇന്ന് ആഘോഷിക്കുകയാണ്. ഏവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും തേടുന്നുവെന്നാണ് കുഞ്ഞിനൊപ്പമുള്ള ഫോട്ടോ പങ്ക് വെച്ച് ദിവ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ഐശ്വര്യ ദിവ്യ ഉണ്ണിയുടെ രണ്ടാമത്തെ വിവാഹത്തിലുള്ള കുഞ്ഞാണ്. ആദ്യവിവാഹത്തില്‍ രണ്ടു മക്കളും ഇപ്പോള്‍ ഒരു മകളും ആണ് ദിവ്യയ്ക്ക് ഉള്ളത്.
View this post on Instagram
2018 ഫെബ്രുവരി അഞ്ചിനായിരുന്നു ദിവ്യ ഉണ്ണി തിരുവനന്തപുരം സ്വദേശിയായ അരുണ്‍ കുമാറിനെ വിവാഹം കഴിക്കുന്നത്. അമേരിക്കന്‍ മലയാളിയായ ഡോക്ടര്‍ സുധീര്‍ കുമാറുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞ ശേഷം ആണ് താരം അരുണിനെ വിവാഹം ചെയ്യുന്നത്. 2018 ഓഗസ്റ്റില്‍ വിവാഹ മോചിതയാകുകയായിരുന്നു. ആദ്യവിവാഹത്തിലെ രണ്ടു മക്കളും താരത്തിനൊപ്പമാണ് താമസിക്കുന്നത്. എല്ലാവരുടെയും വിശേഷങ്ങളും സന്തോഷ നിമിഷങ്ങള്‍ എല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.