തൊണ്ണൂറുകളിൽ മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ നായികമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. വിവാഹശേഷം സിനിമയിൽ സജീവമല്ലെങ്കിലും ഇടയ്ക്കൊക്കെ പഴയകാല ഓർമകൾ താരം പങ്കു വെയ്ക്കാറുണ്ട്. അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ‘ഞാനും എന്റെ ബജാജ് സണ്ണിയും’ എന്ന് കുറിച്ച് ആണ് ഒരു ചിത്രം ദിവ്യ ഉണ്ണി പങ്കുവെച്ചിരിക്കുന്നത്. സ്കൂൾ യൂണിഫോമിൽ മുടി ഇരുഭാഗത്തേക്കും പിന്നിയിട്ട് ബജാജ് സണ്ണിയിൽ ഇരിക്കുന്ന ചിത്രമാണ് ദിവ്യ ഉണ്ണി പങ്കുവെച്ചിരിക്കുന്നത്.
സ്കൂട്ടിയിൽ ആണോ സ്കൂളിൽ പോയിരുന്നതെന്ന ഒരാളുടെ ചോദ്യത്തിന് തന്റെ സ്കൂൾ സമയത്താണ് തനിക്കിത് കിട്ടിയത് എന്നായിരുന്നു ദിവ്യ ഉണ്ണിയുടെ മറുപടി. പഴയകാല ഓർമകൾ ദിവ്യ ഉണ്ണി ഇടയ്ക്കിടയ്ക്ക് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞയിടെ കോളേജിൽ പഠിക്കുന്ന സമയത്ത് ദിലീപിന് ഒപ്പമുള്ള ഒരു ചിത്രവും ദിവ്യ ഉണ്ണി പങ്കുവെച്ചിരുന്നു.
കൊച്ചിയിലെ സെന്റ് തെരേസാസ് കോളേജിൽ പഠിക്കവേ, കോളേജിലെ ആർട്സ് ക്ലബ് ഉദ്ഘാടനത്തിനു ദിലീപ് വന്നപ്പോൾ പകർത്തിയ ചിത്രമായിരുന്നു താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. അന്ന് സ്വാഗത പ്രസംഗം നടത്തിയത് താനാണെന്നും ദിവ്യ തന്റെ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. വിവാഹശേഷം യു എസിൽ സ്ഥിരതാമസമാക്കിയ ദിവ്യ ഉണ്ണി ഡാൻസ് സ്കൂളുമായി തിരക്കിലാണ്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.
View this post on Instagram