ഒരു കാലത്ത് മലയാളികളുടെ പ്രിയതാരം ആയിരുന്നു ദിവ്യ ഉണ്ണി. താരമിപ്പോൾ കുടുംബത്തോടൊപ്പം അമേരിക്കയിലാണ് സ്ഥിരതാമസം. അർജുൻ മീനാക്ഷി എന്നിങ്ങനെ മൂത്ത രണ്ടു കുട്ടികളും ഒരു കുഞ്ഞുവാവയും ആണ് ദിവ്യ ഉണ്ണിക്ക് ഉള്ളത്. കുട്ടികൾ സ്വന്തം നാടിന്റെ വില അറിയണം എന്നത് നിർബന്ധമാണെന്നും അവർക്ക് തങ്ങളുടെ സംസ്കാരം പറഞ്ഞുകൊടുക്കാൻ മടിക്കാറില്ല എന്നും ദിവ്യ ഉണ്ണി വനിതക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
താരത്തിന്റെ വാക്കുകൾ:
എന്നെ സംബന്ധിച്ച് കുട്ടികൾ സ്വന്തം നാടിന്റെ വില അറിയണമെന്ന് നിർബന്ധമാണ്. സാധാരണ ഗതിയിൽ നാട്ടിൽ വളരുന്ന കുട്ടികൾക്ക് അത് സ്വാഭാവികമായി വന്നു ചേരും. പക്ഷേ, ഇവിടെ ജനിച്ചു വളരുന്ന മക്കൾക്ക് നമ്മൾ പ്രത്യേക ശ്രമങ്ങളിലൂടെ അതു പഠിപ്പിച്ചു കൊടുക്കണം.
നമ്മുടെ സംസ്കാരം കുട്ടികൾക്ക് പറഞ്ഞു കൊടുക്കുമ്പോൾ ചെറിയ തർക്കങ്ങൾ ഉണ്ടാകാറുമുണ്ട്. ഉദാഹരണത്തിന് ഭക്ഷണത്തിന്റെ കാര്യം എടുത്താൽ ഞാനെപ്പോഴും പറയും ഇന്ത്യൻ ഭക്ഷണം വേണം കഴിക്കാൻ. അമേരിക്കൻ ഫൂഡിന് അഡിക്ടാകല്ലേ എന്ന്. നമ്മുടെ ഭക്ഷണത്തിന്റെ പേരുകളൊക്കെ അറിഞ്ഞിരിക്കണം എന്നും എനിക്കു നിർബന്ധമാണ്. അവര് ‘ദാറ്റ് യെല്ലോ തിങ്, ദിസ് ഗ്രീൻ സ്റ്റഫ്’ എന്നൊക്കെയാണ് പ്രയോഗിക്കുക. ഞാൻ അതൊക്കെ മാറ്റി സാമ്പാർ, മെഴുക്കുപുരട്ടി, തോരൻ, തുടങ്ങിയവയെല്ലാം പഠിപ്പിക്കും.