ഒരു കാലത്ത് മലയാളികളുടെ പ്രിയതാരം ആയിരുന്നു ദിവ്യ ഉണ്ണി. താരമിപ്പോൾ കുടുംബത്തോടൊപ്പം അമേരിക്കയിലാണ് സ്ഥിരതാമസം. അർജുൻ മീനാക്ഷി എന്നിങ്ങനെ മൂത്ത രണ്ടു കുട്ടികളും ഒരു കുഞ്ഞുവാവയും ആണ് ദിവ്യ ഉണ്ണിക്ക് ഉള്ളത്. കുട്ടികൾ സ്വന്തം നാടിന്റെ വില അറിയണം എന്നത് നിർബന്ധമാണെന്നും അവർക്ക് തങ്ങളുടെ സംസ്കാരം പറഞ്ഞുകൊടുക്കാൻ മടിക്കാറില്ല എന്നും ദിവ്യ ഉണ്ണി പറഞ്ഞിരുന്നു.
കുടുംബത്തിനൊപ്പം ഉള്ള ഓരോ നിമിഷവും ആഘോഷിക്കുന്ന ദിവ്യഉണ്ണി ഇടയ്ക്കിടെ കുഞ്ഞുങ്ങളോടൊപ്പം ഉള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ മകൾക്കൊപ്പം ഉള്ള ചിത്രമാണ് ദിവ്യ ഉണ്ണി പങ്കുവച്ചിരിക്കുന്നത്. വേൾഡ് ഓസോൺ ദിനത്തോടനുബന്ധിച്ചാണ് താരം മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. നമുക്ക് ഭൂമിയിൽ സൗമ്യമായി ചവിട്ടാം. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്. മകളുടെ ചിരിയാണ് ചിത്രത്തിന്റെ ഹൈലേറ്റെന്നാണ് ആരാധകർ പറയുന്നത്. 2002 ൽ ആയിരുന്നു ദിവ്യ ഉണ്ണിയുടെ ആദ്യ വിവാഹം. ആദ്യവിവാഹം ഒരു പരാജയമായി മാറിയിരുന്നു. 2018ഫെബ്രുവരി നാലിനായിരുന്നു ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വെച്ച് ദിവ്യയുടെ രണ്ടാം വിവാഹം.മുംബൈ മലയാളിയായ അരുൺ കുമാർ മണികണ്ഠനാണ് ഭർത്താവ്.