ചെറിയ വേഷങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ദിവ്യപ്രഭ. ടേക്ക് ഓഫ് എന്ന സിനിമയിലെ ജിന്‍സി എന്ന കഥാപാത്രത്തിലൂടെയാണ് ദിവ്യപ്രഭ ശ്രദ്ധ നേടുന്നത്. പിന്നീട് കമ്മാര സംഭവം, നോണ്‍സെന്‍സ്, പ്രതി പൂവന് കോഴി, തമാശ എന്നി സിനിമകളിലും ദിവ്യ അഭിനയിച്ചു. അപ്പു ഭട്ടതിരി സംവിധാനം ചെയ്ത നിഴല്‍ എന്ന സിനിമയിലാണ് ദിവ്യ പ്രഭ അവസാനമായി അഭിനയിച്ചത്.
സീരിയലുകളിലും സജീവമാണ് ദിവ്യ പ്രഭ. മാലിക് എന്ന സിനിമയാണ് താരത്തിന്റെതായി അടുത്ത് പുറത്തിറങ്ങാനുള്ളത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ദിവ്യ. തന്റെ ചിത്രങ്ങളും വീഡിയോകളും താരം ആരാധകര്‍ക്ക് വേണ്ടി പങ്കു വയ്ക്കാറുണ്ട്.
നാടക രംഗത്തും സജീവമാണ് താരം. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ദിവ്യ പോസ്റ്റ് ചെയ്ത ഒരു വീഡിയോ വൈറലായിരിക്കുകയാണ്. തന്റെ ഒരു ഡാന്‍സ് വീഡിയോയാണ് ദിവ്യ പ്രഭ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. എന്റെ വ്യായാമം ചെയ്യുന്ന രീതി എന്ന ക്യാപ്ഷനോടെയാണ് ഇന്‍സ്റ്റാഗ്രാമില്‍ താരം ഈ വീഡിയോ പങ്കു വച്ചത്.