മലയാള സിനിമയുടെ പ്രിയപ്പെട്ട നായികയാണ് ദിവ്യ ഉണ്ണി. ജനുവരി 14നാണ് താരത്തിന്റെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കടന്നുവന്നത്. ഐശ്വര്യ എന്ന് പേരിട്ട രണ്ടാമത്ത കുഞ്ഞിന്റെ ചിത്രം താരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. മകളെ നെഞ്ചോടു ചേര്‍ത്തുള്ള ദിവ്യ ഉണ്ണിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.
ജനുവരി 14നാണ് കുഞ്ഞു രാജകുമാരി തങ്ങളുടെ ജീവിതത്തിലേക്ക് വന്ന എന്നും ഐശ്വര്യ ഏവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും തേടുന്നുവെന്നും ദിവ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നത്. ജനിച്ച് കുറച്ച് ദിവസങ്ങള്‍ക്കു ശേഷമാണ് താരം വാര്‍ത്ത പുറത്തുവിട്ടത്. ആദ്യവിവാഹത്തില്‍ രണ്ടു മക്കളും ഇപ്പോള്‍ ഒരു മകളും ആണ് ദിവ്യയ്ക്ക് ഉള്ളത്.
2018 ഫെബ്രുവരി അഞ്ചിനായിരുന്നു ദിവ്യ ഉണ്ണി തിരുവനന്തപുരം സ്വദേശിയായ അരുണ്‍ കുമാറിനെ വിവാഹം കഴിക്കുന്നത്. അമേരിക്കന്‍ മലയാളിയായ ഡോക്ടര്‍ സുധീര്‍ കുമാറുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞ ശേഷം ആണ് താരം അരുണിനെ വിവാഹം ചെയ്യുന്നത്. 2018 ഓഗസ്റ്റില്‍ വിവാഹമോചിതയാകുകയായിരുന്നു. ആദ്യവിവാഹത്തിലെ രണ്ടു മക്കളും താരത്തിനൊപ്പമാണ് താമസിക്കുന്നത്. എല്ലാവരുടെയും വിശേഷങ്ങളും സന്തോഷ നിമിഷങ്ങള്‍ എല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.