തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യയെക്കുറിച്ച് രോഷത്തോടെ പ്രതികരിച്ച് ബിജെപി സ്ഥാനാര്‍ഥിയും നടനുമായ കൃഷ്ണകുമാറിന്റെ മകളായ ദിയ കൃഷ്ണ. അച്ഛന്റെ രാഷ്ട്രീയം അടക്കം ചൂണ്ടിക്കാണിച്ച് തനിക്കെതിരെ അപകീര്‍ത്തിപരമായ പ്രചാരണം നടത്തുന്ന വ്യക്തിയോട് ദിയയുടെ പ്രതികരണം. ഇന്‍സ്റ്റഗ്രാമില്‍ ലൈവിലെത്തിയാണ് ദിയ നിലപാട് വ്യക്തമാക്കിയത്. സാമ്പത്തികപരമായ കാര്യങ്ങളും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എട്ടുലക്ഷത്തോളം പേര് പിന്തുടരുന്ന ദിയയുടെ പേജിലൂടെ പണം വാങ്ങി പ്രൊമോഷനുകളും ചെയ്തിരുന്നു. ഇതുമായി ഉണ്ടായ ഒരു പ്രശ്നമാണ് താരം ചൂണ്ടികാട്ടുന്നത്.
ഇതിനിടയില്‍ തന്റെ വ്യക്തിപരമായ കാര്യങ്ങളെയും കുടുംബത്തെയും ചേര്‍ത്ത് നടത്തിയ പരാമര്‍ശത്തോട് ദിയയുടെ പ്രതികരണം ഇങ്ങനെ; ‘എനിക്ക് ഒരു തന്തയേ ഉള്ളൂ. അയാളെ പോലെ പല തന്തമാരുടെ സ്വഭാവം എനിക്കില്ല. എന്നെയും അച്ഛനെയും ചേച്ചിയെയുമൊക്കെ പറയാന്‍ ഇയാള്‍ക്ക് എന്ത് അധികാരം. എന്റെ അച്ഛന്റെ രാഷ്ട്രീയത്തെയും പാര്‍ട്ടിയെയും ഇയാള്‍ കളിയാക്കി. എനിക്ക് രാഷ്ട്രീയമില്ല. പക്ഷേ എന്റെ അച്ഛന് രാഷ്ട്രീയത്തില്‍ നില്ക്കുമ്പോള്, എന്റെ അച്ഛനെ അല്ലാതെ കണ്ടവന്റെ തന്തയെ ഞാന്‍ പോയി പിന്തുണയ്ക്കണോ. സ്വന്തം അച്ഛനെ എന്തിന് പിന്തുണയ്ക്കുന്നു എന്നാണ് പലരുടേയും ചോദ്യം. പിന്നെ ഞാന്‍ നിങ്ങളുടെ തന്തയെ വന്ന് സപ്പോര്‍ട്ട് ചെയ്യണോ?’ ദിയ രോഷത്തോടെ ചോദിക്കുന്നു. വിഡിയോ കാണാം.
View this post on Instagram