സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടന് കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ. സിനിമയില്‍ അഭിനയിച്ചില്ലെങ്കിലും കുറിച്ചില്ലെങ്കിലും ഡാന്‍സ് വീഡിയോകളും ഡബ്സ്മാഷും ഇന്‍സ്റ്റഗ്രാം സ്റ്റോറികളുമൊക്കെയായി ഏറെ ആരാധകരുണ്ട് ദിയയ്ക്ക്.
ഇപ്പോഴിതാ ഒരു ആരാധകന്റെ ചോദ്യത്തിന് ദിയ നല്കിയ മറുപടി വൈറലായിരിക്കുകയാണ്. സിനിമയില്‍ ആരുടെ നായികയായി എത്താനാണ് ആഗ്രഹമെന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഋത്വിക് റോഷന്റെ ഒപ്പമാണെന്ന് ദിയ മറുപടി പറഞ്ഞു. ”പോ, കൊച്ചേ… എന്റെ പ്രായമുണ്ട് ഋത്വിക്കിന്,” എന്നായിരുന്നു ദിയയുടെ ഉത്തരം കേട്ടു നിന്ന അമ്മ സിന്ധുവിന്റെ മറുപടി. സാരമില്ല, ഞാനങ്ങ് സഹിച്ചെന്ന് ദിയ മറുപടിയും നല്കി.
ഇന്‍സ്റ്റഗ്രാം ബാന്‍ ആയാല്‍ എന്തു ചെയ്യും? എന്ന ചോദ്യത്തിന് ”പിച്ചയെടുക്കും,” എന്നായിരുന്നു ദിയയുടെ മറുപടി. സഹോദരിമാരുടെ പ്ലസ് പോയിന്റ് ആയി കാണുന്നത് എന്തൊക്കെയാണ് എന്ന ചോദ്യത്തിന് ദിയ നല്കിയ മറുപടി ഇങ്ങനെ, ”ഓരോരുത്തര്‍ക്കും ഓരോ ഗുണങ്ങളാണ്, അഹാന നല്ല സ്മാര്‍ട്ടാണ്. ഇഷാനി നല്ല ക്ഷമ ഉള്ളയാളാണ്, ഞങ്ങളുടെ കൂട്ടത്തില്‍ ഹന്‍സികയാണ് ഏറ്റവും കഴിവുള്ള ആള്.” ദിയയും അച്ഛന് കൃഷ്ണകുമാറും ചേര്‍ന്ന് ചെയ്ത ‘പെര്‍ഫെക്റ്റ് ഓകെ’ ഡാന്‍സും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
View this post on Instagram