കോവിഡ് വാക്സിന് എടുത്ത് ദിയ കൃഷ്ണ. എന്നാല്‍ വാക്സിനെടുക്കുന്നതിനിടെ പേടിച്ചു കരയുന്ന ദിയയുടെ വിഡിയോ വൈറലാണ്. സൂചിപ്പേടി കാരണം ടെന്‍ഷന്‍ അടിച്ചിരിക്കുന്ന ദിയയാണ് വിഡിയോയില്‍.
ദിയയ്ക്കൊപ്പം സഹോദരിമാരും അമ്മ സിന്ധുവും ഉണ്ടായിരുന്നു. വാക്സിന്റെ ആദ്യ ഡോസ് ആണ് ദിയയും സഹോദരിമാരും സ്വീകരിച്ചത്. പേടിച്ചിരിക്കുന്ന ദിയയെ ഇഷാനിയും അഹാനിയും ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.
ദിയയ്ക്കു ശേഷം ഇഷാനിയാണ് വാക്സിന് സ്വീകരിച്ചത്. ഇഷാനി പേടി കൂടാതെയാണ് വാക്സിന് സ്വീകരിച്ചത്.