സോഷ്യല്‍ മീഡിയയില്‍ വൈറലായി ദിയയുടെ പുതിയ ചിത്രങ്ങള്‍. സ്വിം സ്യൂട്ടിലുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത് ചിത്രങ്ങളില്‍ ദിയയുടെ സഹോദരി ഇഷാനിയുമുണ്ട്. അഹാനയാണ് ചിത്രങ്ങളെടുത്തത്.
സോഷ്യമീഡിയയില്‍ സജീവമാണ് നടന് കൃഷ്ണകുമാറും കുടുംബവും. എല്ലാവര്ക്കും യുട്യൂബ് ചാനലുണ്ട്. അഹാനയാണ് ആദ്യം ചാനല്‍ തുടങ്ങിയത്. പിന്നാലെ ദിയയും തുടങ്ങി. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയായി തന്റെ ഡാന്‍സ് വിഡിയോകളും മറ്റും ദിയ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്യാറുണ്ട്.
മറ്റു മൂന്നു പേരില്‍ നിന്നും വ്യത്യസ്തമായി സിനിമാറ്റിക് ആയി ചിത്രീകരിച്ച ഫുള്‍ ലെങ്ത് ഡാന്‍സ് വീഡിയോകളും ദിയ വ്ലോഗില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇന്‍സ്റ്റാഗ്രാമിലും ദിയ സജീവമാണ്. സുഹൃത്തുക്കള്‍ക്കും അച്ഛന് കൃഷ്ണകുമാറിനും ഒപ്പമുള്ള രസകരമായ വീഡിയോകളും ഇന്‍സ്റ്റാഗ്രാമില്‍ വൈറലായിരുന്നു.