സ്വിം സ്യൂട്ട് അണിഞ്ഞ ചിത്രത്തിന് മോശം കമന്റ് ചെയ്ത പെണ്‍കുട്ടിക്ക് മറുപടി നല്കി നടന് കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ. നേരത്തേ മാലദ്വീപ് വെക്കേഷനില്‍ നിന്നുളള ചിത്രങ്ങള്‍ ദിയ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തിനു താഴെ ‘വെറുതെയല്ല പീഡനം കൂടുന്നതെന്നായിരുന്നു’ പെണ്‍കുട്ടി കമന്റിട്ടത്. പെണ്‍കുട്ടിയുടെ പേര് ഉള്‍പ്പടെയുള്ള കമന്റിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവച്ചാണ് ദിയ ചുട്ട മറുപടി കൊടുത്തത്.
ഇത്തരം നിലവാരം കുറഞ്ഞ ആളുകള്‍ ഈ ഭൂമുഖത്തു നിന്നും ഇല്ലാതാകണം. ഇവളുടെ മാതാപിതാക്കള്‍ ആരാണോ. ഇവള്‍ക്ക് അവര്‍ നല്ല വിദ്യാഭ്യാസം നല്‍കുകയോ പഠിപ്പിക്കുകയോ ചെയ്യണമായിരുന്നു. അറപ്പുളവാക്കുന്ന പെരുമാറ്റം.’- എന്നായിരുന്നു ദിയയുടെ മറുപടി. പിന്നീട് അവര്‍ ആ കമന്റ് ഡിലീറ്റ് ചെയ്തെന്നും പിന്നീട് പ്രൊഫൈല്‍ ചിത്രം മാറ്റിയെന്നും ദിയ പറഞ്ഞു.