സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടന് കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണ. മാലിദ്വീപില്‍ സ്വിം സ്യൂട്ട് ധരിച്ച് നീന്തുന്ന ത്രോബാക്ക് ചിത്രങ്ങള്‍ ദിയ അടുത്തിടെ പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കത്തില്‍ നടത്തിയ മാലിദ്വീപ് അവധിയാഘോഷത്തിന്റെ ബാക്കിയായിരുന്നു ആ ചിത്രങ്ങള്‍. വീണ്ടും സ്വിംസ്യൂട്ട് ചിത്രവുമായി എത്തിയിരിക്കുകയാണ് ദിയ.
അനുജത്തി ഇഷാനി കൃഷ്ണയാണ് ഈ ചിത്രം പകര്‍ത്തിയത്. ചിത്രത്തിനു താഴെ നീന്താനും സ്വിം സ്യൂട്ട് ധരിക്കാനും ഇഷ്ടപ്പെടുന്നു എന്ന ക്യാപ്ഷനാണ് ദിയ കൊടുത്തിരിക്കുന്നത്. ചിത്രത്തിന് ലോകം എന്ത് പറയും എന്ന തരത്തില്‍ ഒരാള്‍ കമന്റ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍. ദിയ മറുപടിയും നല്‍കിയിട്ടുണ്ട്.
‘ഓസിയെ (ദിയയുടെ ഓമനപ്പേര്) ഭയങ്കര ഇഷ്ടമാ. പക്ഷെ ഏതു വലിയ കൊമ്പത്തെ ആയാലും ഇങ്ങനെ ഒക്കെ ചെയ്യുമ്പോള്‍ പറയാതിരിക്കാന്‍ ഇന്നത്തെ ലോകം സമ്മതിക്കില്ല. ഇത്ര ആള്ക്കാര് ഉണ്ടായിട്ടും… ഓസി, ദയവായി ലോകത്തെ മനസ്സിലാക്കാന്‍ ശ്രമിക്കൂ’ എന്നാണ് കമന്റ്.
എന്റെ വസ്ത്രം അടിസ്ഥാനപ്പെടുത്തിയാവരുത് എന്നെ ഇഷ്ടപ്പെടുന്നതും, ഇഷ്ടപ്പെടാതിരിക്കുന്നതും. ഓരോ പുരുഷനും സ്ത്രീയ്ക്കും അവര്‍ക്ക് ഇഷ്ടമുള്ളത് ധരിക്കാന്‍ അവകാശമുണ്ട് എന്നായിരുന്നു ദിയയുടെ മറുപടി. വിലയിരുത്തപ്പെടുന്ന ഇത്തരം ചിന്താഗതിയാണ് മാറേണ്ടത് എന്നും ദിയ പറഞ്ഞു.
ഈയിടെ ദിയ തന്റെ കാമുകനെ പരിചയപ്പെടുത്തിയിരുന്നു. സുഹൃത്തായ വൈഷ്ണവാണ് ദിയയുടെ ബോയ്ഫ്രണ്ട്. ദിയയെ പോലെ തന്നെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവെന്‍സറാണ് വൈഷ്ണവും.