സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടന് കൃഷ്ണകുമാറും കുടുംബവും. നിരവധി ആരാധകരാണ് ഈ കുടുംബത്തിനുള്ളത്. ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് ഓസി എന്ന് വിളിപ്പേരുള്ള ദിയകൃഷ്ണയ്ക്കാണ്.
സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ദിയ കൃഷ്ണ. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും റീല്‍സ് വീഡിയോയുമെല്ലാം താരം പങ്കു വെക്കാറുണ്ട്. ദിയയുടെ പുതിയ ഡാന്‍സ് വിഡിയോ ആണ് ഇപ്പോള്‍ വൈറല്‍. പുത്തന്‍ ഗെറ്റപ്പിലാണ് ഇത്തവണ ദിയ.
View this post on Instagram
Trinidad Cardona എന്ന പാട്ടിനാണ് ദിയ മനോഹരമായി ചുവടുവെച്ചിരിക്കുന്നത്. താരത്തിന്റെ പുതിയ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. നിരവധിപേരാണ് വീഡിയോക്ക് താഴെ താരത്തെ പ്രശംസിച്ച് എത്തിയത്. ഇതുനുമുന്പും താരം റീല്‍സ് വീഡിയോ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.
അച്ഛനു പിന്നാലെ അഹാന, ഇഷാനി, ഹന്‍സിക എന്നിവരും അഭിനയരംഗത്ത് എത്തിയിരുന്നു. മമ്മൂട്ടി നായകനായ വണ്‍ എന്ന ചിത്രത്തിലൂടെയാണ് ഇഷാനി സിനിമയിലേക്ക് എത്തിയത്. സിനിമയില്‍ അരങ്ങേറ്റം കുറിച്ചില്ലെങ്കിലും യൂട്യൂബില്‍ ഏറെ ആരാധകരുള്ള താരമാണ് ദിയ.