സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ കൃഷ്ണകുമാറിന്റെ വീട്ടിലെ നാല് പെൺകുട്ടികളും. സിനിമാതാരമായ അഹാനയാണ് മക്കളിൽ മൂത്തയാൾ. എന്നാൽ അഹാനയ്ക്കുള്ളതു പോലെ തന്നെ ആരാധകരുണ്ട് മറ്റ് മുന്നുപേർക്കും സോഷ്യൽ മീഡിയയിൽ. അഹാനയ്ക്കും സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവർക്കും സ്വന്തമായി യു ട്യൂബ് ചാനലുണ്ട്. അതിലൂടെ വളരെ വ്യത്യസ്തമായ വീഡിയോകൾ പങ്കു വെയ്ക്കാറുമുണ്ട്.
എന്നാൽ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ദിയ കൃഷ്ണയുടെ ഒരു ഡാൻസാണ്. ട്രെൻഡിംഗ് ആയ പാട്ടിനൊപ്പം നൃത്തം ചെയ്ത ദിയയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ഈ ഡാൻസിന് ഒരു പ്രത്യേകതയുണ്ട്. ജിമ്മിൽ നിന്ന് ജിമ്മിൽ ധരിക്കുന്ന വസ്ത്രവും ധരിച്ചാണ് നൃത്തം ചെയ്തിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ദിയയുടെ ഫോളോവേഴ്സ് പത്തു ലക്ഷത്തിന് അടുത്താണ്. റീൽസിൽ ട്രെൻഡിങ് ആയ ‘ജുഗ്നു’ എന്ന ഹിന്ദി സോങ്ങിന് ആണ് ജിമ്മിൽ വെച്ച് ദിയ നൃത്തം ചെയ്തത്.
ഈ പാട്ടിന് ജിം ഡ്രസിൽ നൃത്തം ചെയ്യുന്ന വീഡിയോ ഒന്നും റീൽസിൽ വന്നിട്ടില്ല. അതുകൊണ്ടു തന്നെ ദിയയുടെ ജിം ഡാൻസ് നല്ല വെറൈറ്റി ആണെന്നാണ് ആരാധകപക്ഷം. അനിയത്തിയുടെ വെറൈറ്റി ഡാൻസിന് കമന്റുമായി അഹാനയും രംഗത്തെത്തി. ‘വൗ’ എന്നാണ് അഹാന കമന്റ് ചെയ്തത്. ഡാൻസ് അടിപൊളിയാണെന്നാണ് ഭൂരിഭാഗം കമന്റുകളും.
View this post on Instagram