മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് കൃഷ്ണകുമാറിന്റേത്, അഞ്ചു പെണ്ണുങ്ങളും താനും എന്ന് പറഞ്ഞാണ് കൃഷ്ണൻകുമാർ തന്റെ കുടുംബത്തെ എല്ലാവര്ക്കും പരിചയപ്പെടുത്തുക. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ വാർത്തകൾ അറിയുവാൻ എല്ലാവര്ക്കും വളരെ ഇഷ്ട്ടമാണ്, അതുപോലെ തന്നെ കൃഷ്ണകുമാറിന്റെ മക്കളെയും എല്ലാവര്ക്കും വളരെ ഇഷ്ട്ട്ടമാണ്, നാല് പെൺകുട്ടികൾ ആണ് കൃഷ്ണകുമാറിന്. തന്റെ വീട്ടിലെ രസകരമായ അനുഭവങ്ങൾ എല്ലാം തന്നെ കൃഷ്ണകുമാർ പങ്കു വെക്കാറുണ്ട്.
മൂത്ത മകള്‍ അഹാന സിനിമയില്‍ സജീവമാണ്.താരത്തിന്റെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഒന്നായിരുന്നു. അഹാനയ്ക്ക് പിന്നാലെ ഇഷാനിയും ഇപ്പോൾ സിനിമയിലേക്ക് എത്തി ചേർന്നിരിക്കുകയാണ്. ലൂക്ക, പതിനെട്ടാം പടി എന്നി സിനിമകൾ ആണ് അഹാനയുടെ കരിയർ ബ്രേക് ചെയ്ത സിനിമകൾ. അഹാനയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ താരത്തിന്റെ മറ്റു പെൺമക്കളും എത്തുകയായിരുന്നു. എന്നാലിപ്പോള്‍ അഹാനയുടെ തൊട്ട് താഴെയുള്ള അനിയത്തി ദിയ കൃഷ്ണയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ ശ്രദ്ധേയമാവുകയാണ്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പം തന്റെ ആണ്‍സുഹൃത്തിനെ കൂടി പുറംലോകത്തിന് കാണിക്കുകയാണ് ദിയ. ഒപ്പം തന്റെ സ്നേഹത്തെ കുറിച്ചുള്ള അഭിപ്രായവും താരപുത്രി വ്യക്തമാക്കിയിരിക്കുകയാണ്.
നടന് കൃഷ്ണകുമാറിന്റെയും സിന്ധു കൃഷ്ണയുടെയും രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. വീട്ടിലെല്ലാവരും ഓസി എന്ന് വിളിക്കുന്ന ദിയ തന്റെ ആണ്‍സുഹൃത്ത് വൈഷ്ണവ് ഹരിചന്ദ്രനൊപ്പമുള്ള ഒരുപാട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെക്കുന്നത് പതിവാണ്. വൈഷ്ണവുമായി ദിയ പ്രണയത്തിലാണോ എന്ന ചോദ്യത്തിന് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ലെങ്കിലും അങ്ങനെയാണെന്ന് പറയുകയാണ് ആരാധകര്‍. പുതിയ ചിത്രങ്ങള്‍ നല്കുന്ന സൂചനയും അതാണ്. അഹാനയ്ക്ക് മുൻപ് തന്നെ ദിയയുടെ വിവാഹം കാണുമോ എന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്.