സോഷ്യൽ മീഡിയയിൽ താരമാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. വ്യത്യസ്തമായ വീഡിയോകൾ കൊണ്ട് സോഷ്യൽമീഡിയയിൽ സജീവമാണ് താരം. ഇപ്പോൾ താരത്തിന്റെ അണ്ടർവാട്ടർ ഫോട്ടോഷൂട്ട് ആണ് വൈറലായിരിക്കുന്നത്. ദിയയുടെ സഹോദരിയും നടിയുമായ അഹാന കൃഷ്ണയാണ് ചിത്രം പകർത്തിയിരിക്കുന്നത്.
ഫോട്ടോകൾ മാത്രമല്ല വീഡിയോയും പകർത്തിയിട്ടുണ്ട്. സ്വിമ്മിങ്ങ് പൂളിനകത്ത് നിന്നുള്ള ചിത്രങ്ങളാണ് ദിയയ്ക്കായി അഹാന ഷൂട്ട് ചെയ്തു നൽകിയിരിക്കുന്നത്. ഗഹ് രിയാൻ സിനിമയിലെ വൈറലായി ഗാനം ഇട്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വളരെ മനോഹരമായാണ് വീഡിയോയും ഫോട്ടോയും എടുത്തിരിക്കുന്നത്.
നിരവധി പേരാണ് താരത്തിന്റെ വീഡിയോയ്ക്കും ഫോട്ടോകൾക്കും കമന്റുമായി എത്തിയിരിക്കുന്നത്. സഹോദരിമാർക്കും കൂട്ടുകാർക്കും ഒപ്പം നിരവധി വീഡിയോകളാണ് ദിയ ഇതിനകം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുള്ളത്. ഒരു മില്യണിന് മുകളിൽ ഫോളോവേഴ്സ് ആണ് താരത്തിന് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. ഇതുവരെ മൂവായിരത്തിലധികം പോസ്റ്റുകളാണ് പങ്കുവെച്ചിട്ടുള്ളത്.
View this post on Instagram