മുൻ ബിഗ് ബോസ്സ് മത്സരാർത്ഥിയും സാമൂഹിക പ്രവർത്തകയുമായ ദിയ സനയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. ട്രാന്‍സ് ജെന്‍ഡര്‍ തിരുവനന്തപുരം ജസ്റ്റിസ് ബോര്‍ഡ് അംഗവുമാണ് ദിയ. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിയ പങ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ എല്ലാം നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. ഇപ്പോള്‍ ഇതാ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് ദിയയുടെ ഫോട്ടോഷൂട്ടാണ്. ഗ്രാമീണതയിലുള്ള ചിത്രങ്ങളാണ് ദിയ സന ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.
വളരെ സന്തോഷം നൽകിയ ഫോട്ടോഷൂട്ട് ആയിരുന്നു എസ്രയുടേത്.. ഈ ഷൂട്ട് നടക്കുമ്പോൾ ഗായത്രി എസ് രമേഷിനും വിപിനും ദിക്കുകളെ പ്രണയിക്കുന്നവൾക്കും കൂടെ മനോഹരമായ സ്ഥലവും പ്രൊപ്പർട്ടിയും ഒക്കെ ഒരുക്കിത്തന്ന ആന്റിയെയും കുടുംബത്തെയും മറക്കാൻ പറ്റില്ല… ഗ്രാമീണ ഭംഗിയിൽ എന്നെ വെച് ഇങ്ങനൊരു തീം പ്ലാൻ ചെയ്യുമ്പോൾ എസ്രയുടെയും ഗായത്രിയുടെയും മനസ്സിൽ ഇത് സക്സസ് ആകുമെന്നുള്ള പ്രതീക്ഷയാവാം ഈ പടങ്ങളൊക്കെ മറ്റുള്ളവർക് ഇത്രയും ആകശണീയമായത്… പുതിയ പുതിയ ടീമുകൾ ഇങ്ങനെ ഓരോ കൺസപ്റ്റുമായി വരുമ്പോൾ നമ്മൾ കോൺഫിഡന്റ് ആവണം.. അവരൊക്കെ വളരട്ടെ… എത്രയോ കുട്ടികൾ ചെറിയ പ്രായം മുതൽ ഫോട്ടോ എടുക്കാനൊക്കെ ഇന്ട്രെസ്റ് കാണിക്കുന്നു.. അവരുടെ കഴിവുകളെ വളർത്തണം.. ഞാൻ പലപ്പോഴും എസ്രയോട് ഓരോ ഷൂട്ടിനും അഭിപ്രായമനേഷിക്കും.. ഒരുപാട് പൊളിറ്റിക്കലി ശരീരത്തിന്റെ രാഷ്ട്രീയമുൾപ്പെടെ മനോഹരമായാണ് എസ്ര ഫോട്ടോഷൂട്ടിലൂടെ അവതരിപ്പിക്കുന്നത്… ♥️♥️ കൂടെ നില്കുന്നവരോട് ഒരുപാട് ഇഷ്ടം ♥️♥️