സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടന് കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ. ടിക് ടോക് വീഡിയോകളും നൃത്ത വീഡിയോകളുമെല്ലാം ദിയ ആരാധകരുമായി പങ്കു വെക്കാറുണ്ട്. ഒരു ഇന്‍ഫ്ളുവന്‍സര്‍ കൂടിയാണ് ദിയ. തന്റെ പ്രണയം ആദ്യമായി തുറന്ന് പറഞ്ഞിരിക്കുകയാണ് ദിയ ഇപ്പോള്‍.
View this post on Instagram
സുഹൃത്തായ വൈഷ്ണവ് ഹരിചന്ദ്രന് ആണ് ദിയയുടെ കാമുകന്. തങ്ങള്‍ ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും ഇരുവരും നിരന്തരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇരുവരും പ്രണയത്തിലാണെന്നും നേരത്തെ ഗോസിപ്പുകളുണ്ടായിരുന്നു. ഇപ്പോള്‍ വൈഷ്ണവ് തന്നെ ഗോസിപ്പുകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ്.
View this post on Instagram
‘ഞങ്ങളുടെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ച് ഇപ്പോഴും സംശയമുള്ള എന്റെ ഇന്‍സ്റ്റാഗ്രാം കുടുംബാംഗങ്ങളോട്, അതേ ഞങ്ങള്‍ പ്രണയത്തിലാണ്.. എന്റെ അടുത്ത സുഹൃത്ത് ഇപ്പോള്‍ എന്റെ കാമുകിയാണ്…ദിയയ്ക്കൊപ്പമുള്ള വീഡിയോ പങ്കുവച്ച് വൈഷ്ണവ് കുറിച്ചതിങ്ങനെ.
View this post on Instagram
കൃഷ്ണകുമാറിന്റെ നാല് പെണ്മക്കളില് രണ്ടാമത്തെയാളാണ് ദിയ. മൂത്ത മകളായ അഹാനയും ഇഷാനിയും ഹന്‍സികയും ഇതിനോടകം സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.
View this post on Instagram