നീരജ് മാധവിന്റെ സൂപ്പർഹിറ്റായ റാപ് സോങ് പണി പാളി ഇറങ്ങിയതിന് പിന്നാലെ പണിപാളി ചലഞ്ചും താരം മുന്നോട്ട് വെച്ചിരുന്നു. സോഷ്യൽ മീഡിയ ഏറ്റെടുത്ത ആ ചലഞ്ചിൽ ഇപ്പോൾ കോറോണക്കെതിരേ പോരാടുന്ന ഒരു ലേഡി ഡോക്ടറും പങ്കാളിയായിരിക്കുകയാണ്. നീരജ് മാധവ് തന്നെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. ഡോക്ടർ ശ്രുതി ടാമ്പേയാണ് പണിപാളി സോങ്ങിന് ചുവട് വെച്ചിരിക്കുന്നത്.
നീരജ് മാധവ് തന്നെ എഴുതിയ വരികൾക്ക് ഈണം പകർന്നത് അർക്കഡോയാണ്. നീരജ് മാധവ് തന്നെയാണ് പണിപാളിയിൽ പെർഫോം ചെയ്തിരിക്കുന്നതും. 6.5 മില്യണിലേറെ വ്യൂസുമായി സോഷ്യൽ മീഡിയ അക്ഷരാർത്ഥത്തിൽ കീഴടക്കിയിരിക്കുകയാണ് ഈ മലയാളം റാപ്പ്. സാനിയ ഇയ്യപ്പൻ, പേളി മാണി, അജു വർഗീസ് തുടങ്ങിയവരും ചലഞ്ച് ഏറ്റെടുത്ത് പണിപാളിക്ക് ചുവട് വെച്ചിരുന്നു.