ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ കേന്ദ്ര പ്രമേയമാക്കി മെഗാ സ്റ്റാർ മമ്മുട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് യാത്ര. ചിത്രത്തിൽ തമിഴ് നടൻ സൂര്യ ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നു എന്ന വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ ചിത്രത്തിൽ സൂര്യ ഉണ്ടായിരിക്കില്ല എന്ന് അറിയിച്ചിരിക്കുകയാണ് ചിത്രത്തിലെ അണിയറ പ്രവർത്തകർ.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥ പറയുന്ന സിനിമയായ യാത്ര കഴിഞ്ഞ ദിവസം ചിത്രീകരണം ആരംഭിച്ചിരുന്നു. മഹി വി രാഘവ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നയന്‍താരയാണ് നായികയാവുന്നത്. 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈ.എസ്.ആറിന്റെ ജീവിത കഥയാണ് യാത്ര എന്ന് പേരിട്ടിരിക്കുന്ന ബയോപിക്കിലൂടെ പറയുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച അദ്ദേഹം നയിച്ച പദയാത്ര സിനിമയിലെ ഒരു മുഖ്യഭാഗമാണ്. ആന്ധ്രാപ്രദേശ് രാഷ്ട്രീയ ചരിത്രത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒരു ഏടായിരുന്നു വൈ എസ് ആർ. പദയാത്ര നടത്തിയാണ് തെലുങ്ക് രാഷ്ട്രീയത്തിന്റെ അതികായനായത്. രണ്ടുതവണ മുഖ്യമന്ത്രി പദം അലങ്കരിച്ച ഇദ്ദേഹം ഒരു ഹെലികോപ്റ്റർ അപകടത്തിലാണ് കൊല്ലപ്പെട്ടത്.
20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നത്. 1998 ല്‍ പുറത്തിറങ്ങിയ റെയില്‍വേ കൂലിയാണ് മമ്മൂട്ടി അവസാനമായി അഭിനയിച്ച തെലുങ്ക് ചിത്രം.