Categories: Malayalam

സീരിയൽ നടി മേഘ്‌ന വിൻസന്റിന്റെ മുൻ ഭർത്താവ് ഡോൺ ടോണി വീണ്ടും വിവാഹിതനായി;ചിത്രങ്ങൾ കാണാം

ചന്ദനമഴ എന്ന പരമ്പരയെയും അതിലെ അമൃത എന്ന കഥാപാത്രത്തെയും പ്രേക്ഷകർ ഒരിക്കലും മറക്കില്ല. സീരിയലിലെ ഓരോ കഥാപാത്രങ്ങൾക്കും അത്രയും വലിയ പ്രാധാന്യമാണ് ചന്ദനമഴ നേടിക്കൊടുത്തത്. അമൃതയായി അഭിനയിച്ചുകൊണ്ടിരുന്ന മേഘ്ന പെട്ടെന്ന് ഒരു ദിവസം സീരിയലിൽ നിന്നും അപ്രത്യക്ഷയായി. ഇതിനെ ചുറ്റിപ്പറ്റി നിരവധി വാർത്തകളാണ് എത്തിയത്. താരത്തിന്റെ അഹങ്കാരവും തലക്കനവും കാരണം സീരിയലിലെ അണിയറപ്രവർത്തകർ അമൃതയെ പറഞ്ഞു വിട്ടതാണ് എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനോട് മേഘ്ന പ്രതികരിച്ചിരുന്നു.

തന്നെ ആരും പറഞ്ഞുവിട്ടത് അല്ല എന്നും തന്റെ വിവാഹം ആണെന്നും അതിന്റെ തിരക്കുകൾ കാരണം അവധി ചോദിച്ചപ്പോൾ അവർ അവധി തന്നു എന്നുമായിരുന്നു മേഘ്ന പറഞ്ഞിരുന്നത്. അടുത്ത സുഹൃത്ത് കൂടിയായ
സിനിമ-സീരിയല്‍ താരം ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോണിയാണ് മേഘ്‌നയെ വിവാഹം കഴിച്ചത്. വിവാഹത്തിനു ശേഷം പിന്നീട് അമൃതയെ മലയാളികൾ കണ്ടിട്ടില്ല. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ ഇരുവരുടേയും വിവാഹമോചനത്തെ പറ്റി ഉള്ളതാണ്. 2017 ഏപ്രില്‍ 30 നായിരുന്നു ഏറെ ആഘോഷപൂര്‍വ്വം താരത്തിന്റെ വിവാഹം നടന്നത്.

ഇവരുടെ വിവാഹത്തിന് ഒപ്പം ഡിംബിളിന്റെയും വിവാഹം നടന്നിരുന്നു. എന്നാൽ മേഘ്നയും ഭർത്താവും ഒരു വർഷം മാത്രമാണ് ഒരുമിച്ച് ജീവിച്ചത് എന്നും പിന്നീട് വേറെ വേറെയായിരുന്നു താമസമെന്നും. കഴിഞ്ഞ ഒക്ടോബറിലാണ് ഇരുവരും നിയമപരമായി പിരിയുന്നത്. ഇതുസംബന്ധിച്ച് നിരവധി വാർത്തകൾ പ്രചരിച്ചെങ്കിലും അതിനൊന്നും ഇരുവരും സ്ഥിരീകരണങ്ങൾ നൽകിയിരുന്നില്ല. ഇപ്പോൾ ഡോൺ വിവാഹിതനായി എന്ന വാർത്ത ആണ് പ്രചരിക്കുന്നത്. തൃശ്ശൂരിൽ വെച്ച് ലളിതമായ ചടങ്ങിലൂടെ ആയിരുന്നു വിവാഹം നടത്തിയത്. കോട്ടയം സ്വദേശിനി ഡിവൈന്‍ ക്ലാരയാണ് വധു. ഡോണിന്റെ വിവാഹ വാർത്തകൾ പുറത്ത് എത്തിയതോടെ ഇതുവരെ പ്രചരിച്ചിരുന്ന വിമർശനങ്ങളെല്ലാം അവസാനമായിരിക്കുകയാണ്.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago