Categories: Malayalam

എന്റെ ലാലിന്…ഹൃദയം നിറയ്ക്കുന്ന പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂക്ക…വീഡിയോ വൈറലാകുന്നു

മലയാള സിനിമയുടെ എക്കാലത്തെയും വലിയ നടന തിലകത്തിന് ഇന്ന് പിറന്നാൾ മംഗളങ്ങൾ.വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും പുത്രനായി പത്തനംതിട്ടയിലെ ഇലന്തൂരുള്ള വീട്ടിൽ ജനിച്ച ഈ താരരാജാവ് അറുപതാം ജന്മദിനം ആഘോഷിക്കുകയാണ് മേയ് 21ന്. തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടൻറെ പിറന്നാൾ എക്കാലവും ഓർത്തുവെക്കാൻ പാകത്തിന് അവിസ്മരണീയമാക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് ലോകമെമ്പാടുമുള്ള ലാലേട്ടൻ ആരാധകർ.

ഇപ്പോൾ മോഹൻലാലിന് ജന്മദിന ആശംസകൾ നൽകി രംഗത്ത് എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടൻ മമ്മൂട്ടി. ആദ്യമായി ലാലേട്ടനെ കണ്ട് ദിവസങ്ങളെ കുറിച്ചും തങ്ങളുടെ പഴയകാല ജീവിതത്തെക്കുറിച്ചു മമ്മൂട്ടി പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു .ഇനിയും ഒരുപാട് നാളുകൾ മലയാളത്തിലെ മികച്ച നടനായി തുടരുവാനും മികച്ച മനുഷ്യനായി ജീവിക്കുവാനും അദ്ദേഹത്തിന് സാധിക്കട്ടെ എന്നും മമ്മൂക്ക വീഡിയോയിൽ പറയുന്നു. വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു

തിരനോട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കാൽ വച്ച മോഹൻലാൽ വിശ്വനാഥന് പിന്നീടൊരിക്കൽ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല
ഏറ്റവും ഒടുവിൽ മരയ്ക്കാറായി രംഗപ്രവേശം ചെയ്യുവാൻ പ്രിയതാരം ഒരുങ്ങുമ്പോൾ ആരാധകരും ആവേശത്തിലാണ് .രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളടക്കം ഈ പ്രതിഭയെ തേടിയെത്തിയിട്ടുണ്ട്. തുടര്‍ന്ന് ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001 ൽ അദ്ദേഹത്തിന് പത്മശ്രീയും ഈ വർഷം അദ്ദേഹത്തിന് പദ്മഭൂഷനും നൽകി രാജ്യം ആദരിച്ചു. ഈ ലോക്ക് ഡൗണിന് ശേഷം വീണ്ടും ദൃശ്യത്തിലെ ജോർജ്കുട്ടി ആകുവാനുള്ള ഒരുക്കത്തിലാണ് ലാലേട്ടൻ. ലാലേട്ടന്റെ വരുംകാല സിനിമകൾക്കും അദ്ദേഹത്തിൻറെ ജീവിതത്തിന് എല്ലാവിധ ആശംസകളും നേരുന്നതിനോടൊപ്പം അദ്ദേഹത്തിന് നല്ലൊരു ജന്മദിനവും ആശംസിക്കുന്നു.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago