മലയാളത്തിലെ പ്രിയ താരം ദുൽഖർ സൽമാൻ മലയാളികളുടെ സ്വന്തം മെഗാസ്റ്റാറും വാപ്പച്ചിയുമായ മമ്മൂട്ടിയെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. സിനിമയിൽ വലിയ താരമായി വളർന്നു എങ്കിലും ഇപ്പോഴും ദുൽഖർ താമസിക്കുന്നത് മമ്മൂട്ടിയോടൊപ്പം ആണ്. ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുകയാണ് താരമിപ്പോൾ.
ഞാൻ മമ്മൂക്കയുടെ മകനാണ് എങ്കിലും മമ്മൂട്ടിയുടെ ഏറ്റവും വലിയ ആരാധകരിൽ ഒരാളും ഞാൻ തന്നെയാണ് .മകൻ എന്നതിനോടൊപ്പം ഒരു വലിയ ഫാൻ ആണ് എന്നതും ഞാൻ വലിയ കാര്യം ആയി കണക്കാക്കുന്നു.മമ്മൂട്ടിയോടൊപ്പം താമസിക്കാൻ ഭാഗ്യം ലഭിച്ച വലിയ ഒരു ഫാനാണ് ഞാൻ.ആ അവസരം കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിനാലാണ് ഞാൻ വീട് മാറാത്തത് ,ദുൽഖർ പറയുന്നു .മമ്മൂട്ടിയോടൊപ്പമുള്ള ഓരോ യാത്രയും ആഘോഷിക്കാറുണ്ട് എന്നും ദുൽഖർ പറയുന്നു .അപ്പോൾ വാപ്പച്ചി ഞങ്ങളുടെ മാത്രം ആയിരിക്കും. കുറെ കാർ ഓടിക്കും ഫോട്ടോ എടുക്കും ഒന്നിച്ച് ഭക്ഷണം കഴിക്കും ഞങ്ങളുടെ മാത്രമായി വാപ്പച്ചി മാറും. ആദ്യ ചിത്രത്തിൽ അഭിനയിക്കുമ്പോൾ വാപ്പച്ചിയുടെ പേര് ചീത്തയാകുമോ എന്നൊരു പേടി എനിക്കുണ്ടായിരുന്നു .എന്നാൽ പിന്നീട് അത് മാറി, ദുൽഖർ പറയുന്നു