മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ലൂസിഫര്‍. കേരളത്തിനകത്തും പുറത്തും റെക്കോര്‍ഡ് കളക്ഷന്‍ വാരിക്കൂട്ടിയ ചിത്രത്തിന്‍െറ തമിഴ് ഡബ് വേര്‍ഷന്‍ നാളെ മുതല്‍ പ്രദര്‍ശനത്തിനെത്തും. ചിത്രം 150 കോടി പിന്നിട്ടത് വെറും 21 ദിവസങ്ങൾ കൊണ്ടാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഇതിനിടെ മമ്മൂട്ടി ലൂസിഫർ കണ്ടു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദുൽക്കർ സൽമാൻ. താൻ ലൂസിഫർ കണ്ടില്ല എന്നും മമ്മൂട്ടിയും ചില അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മമ്മൂക്കയുടെ വീട്ടിൽ വച്ച് ചിത്രം കണ്ടു എന്നും ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ ഏറ്റവും അവസാനത്തെ റിലീസ് ചിത്രമായ മധുരരാജ മോഹൻലാലും കണ്ടിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദബന്ധം വാക്കുകൾക്കതീതമാണ് എന്നും ദുൽഖർ സൽമാൻ അഭിപ്രായപ്പെട്ടു .റെഡ് എഫ് എം സംഘടിപ്പിച്ച RJ മൈക്കുമായുള്ള അഭിമുഖത്തിലാണ് ദുൽഖർ സൽമാൻ വാചാലനായത്.വിഷ്ണു ഉണ്ണികൃഷ്ണനും അഭിമുഖത്തിൽ പങ്കെടുത്തു.