മലയാളികളുടെ പ്രിയ യുവതാരം ദുൽഖർ സൽമാന്റെ ഇരുപത്തി അഞ്ചാമത് ചിത്രം കണ്ണും കണ്ണും കൊലയ് അടിത്താലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വാലന്റൈൻസ് ദിനമായ ഫെബ്രുവരി പതിനാലിന് പുറത്തിറക്കിയിരുന്നു. ദുൽഖറിന്റെ സിനിമാജീവിതത്തിലെ ആറാം വർഷമായ ഇന്നലെ ദുല്ഖറിനുള്ള സമ്മാനം എന്നോണമാണ് അണിയറ പ്രവർത്തകർ പോസ്റ്റർ പുറത്തു വിട്ടത്.
ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോ ഇപ്പോൾ പുറത്തായിരിക്കുകയാണ്.ചിത്രത്തിന് വേണ്ടി ദുൽഖർ ഡാൻസ് കളിക്കുന്ന വീഡിയോയാണ് ഇപ്പോൾ വന്നിരിക്കുന്നത്.
നവാഗതനായ ദേസിംഗ് പെരിയസ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിദ്ധാർത്ഥ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദുൽഖർ അവതരിപ്പിക്കുന്നത്. ഒരു മാസ്സ് ഹീറോയ്ക്ക് വേണ്ട എല്ലാ ചേരുവകളും ദുൽഖറിന്റെ കഥാപാത്രത്തിന് ഉണ്ടാകുമെന്ന് സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു.