ദുൽഖർ സൽമാൻ തന്റെ ഉറ്റ ചങ്ങാതിയായ സണ്ണി വെയ്നിന് ഫേസ്ബുക്കിലൂടെ പിറന്നാൾ ആശംസകൾ നേരുകയാണ്. ദുൽഖറിന്റെ കന്നി ചിത്രമായ സെക്കൻഡ് ഷോയിലൂടെ തന്നെയായിരുന്നു സണ്ണി വെയ്നിന്റെയും കടന്നുവരവ്. അന്നുമുതൽ ഇരുവരും ഉറ്റ സുഹൃത്തുക്കളാണ്. ഈ വർഷം സണ്ണി വെയ്നിന് വളരെ നല്ല ഒരു വർഷം ആണെന്നും കൈനിറയെ ചിത്രങ്ങൾ ലഭിച്ചുവെന്നും വിവാഹം കഴിക്കാൻ സാധിച്ചുവെന്നും ദുൽഖർ പറയുന്നു.
സണ്ണി വെയിനിനെ പറ്റി ആലോചിക്കുമ്പോൾ അദ്ദേഹത്തിന്റെ ഹൃദയം തുറന്നുള്ള ചിരിയും ഒരിക്കലും അവസാനിക്കാത്ത പുഞ്ചിരിയും ആണ് തന്റെ മനസ്സിൽ വരുന്നതെന്നും അദ്ദേഹം പറയുന്നു. ഒരിക്കലും മാറരുത് എന്നും ഇങ്ങനെ തന്നെ ഇരിക്കണം എന്നും സണ്ണി വെയ്നിനെയും കുഞ്ചുവിനെയും ഞങ്ങൾ സ്നേഹിക്കുന്നു എന്നും താരം പറയുന്നു. വൃത്തം, സം സം, അനുഗ്രഹീതന്‍ ആന്റണി എന്നിവയാണ് സണ്ണിയുടേതായി ഇനി പുറത്തിറങ്ങുന്ന ചിത്രങ്ങൾ.