ആരാധകന് വീല്‍ചെയര്‍ സമ്മാനിച്ച് ദുല്‍ഖര്‍ സല്മാന്.സെറിബ്രൽ പാൾസി രോഗബാധിതനായ തൃപ്പൂണിത്തുറ ഗവ. കോളജ് വിദ്യാർഥി എം പ്രവീണിനാണ് യുവതാരം ദുൽഖർ വീൽ ചെയർ സമ്മാനമായി നൽകിയത്.
മനോരമയിൽ വന്ന വാർത്ത കണ്ടാണ് ദുൽഖർ പ്രവീണിനെ തേടി എത്തിയത്.മുംബൈയിലെ ഷൂട്ടിംഗ് സെറ്റിൽ നിന്നുമാണ് ദുൽഖർ കൊച്ചിയിൽ എത്തിയത്.
മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചാർളി ആണ് ദുൽഖർ ചിത്രങ്ങളിൽ പ്രവീണിന് ഏറ്റവും പ്രിയം.ചാർളിയെ ലോകം മുഴുവൻ കറങ്ങി സഞ്ചരിക്കണം എന്നാണ് പ്രവീണിന്റെയും ആഗ്രഹം