ദുൽഖർ സൽമാൻ നായകനായി പുതിയ ചിത്രം ഒരുങ്ങുന്നു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽക്കർ പോലീസ് ഉദ്യോഗസ്ഥൻ ആയിട്ടാണ് എത്തുന്നത്.ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം റോഷൻ ആൻഡ്രൂസ് ബോബി സഞ്ജയ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് ഇത്.അടുത്ത വർഷം ചിത്രം തിയറ്ററുകളിലേക്ക് എത്തും.ബോളിവുഡ് ചിത്രം സോയാ ഫാക്ടർ ആണ് ദുൽഖറിന്റെ അവസാന റിലീസ്