സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ദുൽഖർ സൽമാൻ ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്നത് അതേ സംവിധായകന്റെ ചിത്രത്തിലൂടെ തന്നെയാണ്. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ സൽമാൻ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്.
സെക്കൻഷോ, കൂതറ എന്നീ ചിത്രങ്ങളിലൂടെ വെളിവായ ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാന മികവ് സുകുമാരക്കുറുപ്പിലും ഉണ്ടായാൽ ദുൽഖർ സൽമാന്റെ അതിഗംഭീര തിരിച്ചു വരവായിരിക്കും ഈ ചിത്രം.ചിത്രത്തിന്റെ ഷൂട്ടിംഗ് ഒറ്റപ്പാലത്ത് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.ഇന്ദ്രജിത്ത്,ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ എന്നിവരാണ് മറ്റുതാരങ്ങള്‍. നടി മായ മേനോൻ ദുൽഖറിന്റെ അമ്മയായി വേഷമിടുന്നു.ചിത്രത്തിന് വേണ്ടിയുള്ള ദുൽഖറിന്റെ ലുക്ക് ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ലുക്ക് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.