സോഷ്യൽ മീഡിയയിൽ ദുൽക്കർ സൽമാൻ പോസ്റ്റ് ചെയ്ത പുതിയ ചിത്രമാണ് ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ വൈറലാകുന്നത്. അടുക്കളയിൽ പാചക പരീക്ഷണത്തിൽ ഏർപ്പെടുന്ന ചിത്രമാണ് ദുൽക്കർ സൽമാൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പങ്കു വെച്ചത്. ഷെഫ് ക്യു എന്ന ക്യാപ്ഷനോട് കൂടിയാണ് ദുൽഖർ ചിത്രം പങ്കു വെച്ചത്. ചിത്രം പോസ്റ്റ് ചെയ്ത് ഉടനെ തന്നെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ഉസ്താദ് ഹോട്ടലിലെ ഫൈസിയെ ഓർമ വരുന്നു എന്നാണ് ഒരു വലിയ കൂട്ടം പ്രേക്ഷകരും ചിത്രത്തിന് കമന്റ് ആയി കുറിച്ചത്. പോസ്റ്റിൽ ആസിഫ് അലി, സൗബിൻ സാഹിർ,വിജയ് യേശുദാസ്, കാളിദാസ് ജയറാം തുടങ്ങിയവരും കമന്റ് ചെയ്തിട്ടുണ്ട്. എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഈ ചിത്രം.
ദുൽഖർ സൽമാന്റെ രണ്ടാം ചിത്രമായി റിലീസ് ചെയ്ത സിനിമയാണ് ഉസ്താദ് ഹോട്ടൽ. അഞ്ജലി മേനോന്റെ തിരക്കഥയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നുമായിരുന്നു. നിത്യ മേനോൻ ആയിരുന്നു ചിത്രത്തിലെ നായിക. ഇന്നലെ പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം വീടിന് മുൻപിൽ ദീപം തെളിയിക്കുകയും ചെയ്തു ദുൽഖർ സൽമാൻ. ഇതിന്റെ ചിത്രം അദ്ദേഹം നവ മാധ്യമങ്ങളിൽ പങ്കു വെച്ചിരുന്നു.