ഇന്ത്യയിലെ ഏറ്റവും മികച്ച ഡാന്‍സ് കൊറിയോഗ്രാഫറില്‍ ഒരാളായ ബ്രിന്ദ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ നായകനായി എത്തുന്നു . തമിഴ് ,ഹിന്ദി ഭാഷകളിലായി നൂറോളം ചിത്രങ്ങളിൽ ബ്രിന്ദ പ്രവർത്തിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. ഹേയ് സിനാമിക എന്നാണ് ചിത്രത്തിന്റെ പേര്.
ചിത്രത്തിൽ നായികയായി തെന്നിന്ത്യൻ സുന്ദരി കാജൽ അഗർവാൾ എത്തും. ഇത് ആദ്യമായാണ് ഒരു മലയാളി നടന്റെ നായികയായി കാജൽ എത്തുന്നത്. തെന്നിന്ത്യൻ സുന്ദരി അതിഥി റാവുവും ചിത്രത്തിൽ മറ്റൊരു നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
#HeySinamika ✌️@dulQuer @MsKajalAggarwal @aditiraohydari @BrindhaGopal1 pic.twitter.com/nCZEzz5caE
— Forum Reelz (@Forum_Reelz) March 12, 2020
ഇതിനിടെ ദുൽഖറിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ദുല്‍ഖര്‍ സല്മാന് നായകനാകുന്ന 25ാമത്തെ സിനിമയാണ് കണ്ണും കണ്ണും കൊള്ളയടിത്താൽ.ഓകെ കണ്മണി എന്ന മണിരത്നം ചിത്രത്തിലൂടെ തമിഴിലും പ്രിയതാരമായ ദുല്‍ഖറിന്റെ 25ാംചിത്രം ഒരുക്കിയത് പ്രശസ്ത തമിഴ് സംവിധായകനായ ദേസിങ് പെരിയസ്വാമിയാണ്. സിദ്ധാർത്ഥ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദുൽഖർ അവതരിപ്പിക്കുന്നത്.
തെന്നിന്ത്യൻ സുന്ദരി ഋതു വർമയാണ് ചിത്രത്തിൽ ദുൽഖറിന്റെ നായിക.പീലി ചുപ്പുലു എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയുടെ പ്രിയതാരമായി മാറിയ സുന്ദരിയാണ് ഋതു.കെ.എം ഭാസ്കറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.