കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന സൂപ്പർഹിറ്റ് തമിഴ് ചിത്രത്തിന് ശേഷം ദുൽഖർ നായക വേഷത്തിലെത്തുന്ന ചിത്രമാണ് കാജൽ അഗർവാൾ, അദിതി റാവു എന്നിവർ നായികമാരായി എത്തുന്ന ഹേയ് സിനാമിക. ചിത്രത്തിന്റെ പൂജ അടുത്തിടെ നടക്കുകയും അതിന്റെ ചിത്രങ്ങൾ ദുൽഖർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് ബ്രിന്ദ മാസ്റ്ററാണ്. ചിത്രത്തിന് താഴെ ദുൽഖറിന് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ.
ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ദുൽഖറിന് എല്ലാവിധ ആശംസകൾ നേരുകയും ഒപ്പം ബ്രിന്ദ മാസ്റ്റർ എന്നെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യുമെന്ന് താൻ വിശ്വസിച്ചിരുന്നു എന്നും പൃഥ്വിരാജ് കുറിക്കുന്നു. പൃഥ്വിരാജിന് മറുപടിയുമായി ദുൽഖറും രംഗത്തെത്തിയിട്ടുണ്ട്. ബ്രദർ ചീഫ് എന്ന് അഭിസംബോധന ചെയ്താണ് ദുൽഖറിന്റെ കുറിപ്പ് ആരംഭിക്കുന്നത്. ബ്രിന്ദ മാസ്റ്റർ ആക്ഷന് പകരം മ്യൂസിക്ക് എന്ന് പലപ്പോഴായി പറയാൻ വരുന്നത് പോലെ തോന്നിയിട്ടുണ്ടെന്നും വളരെ മികച്ച രീതിയിൽ തന്നെ ഡയറക്റ്റ് ചെയ്യുന്നുണ്ടെന്നും ദുൽഖർ തന്റെ കുറിപ്പിലൂടെ വ്യക്തമാക്കി. വിദേശത്തുള്ള ചിത്രീകരണം പൂർത്തിയാക്കി വേഗം നാട്ടിലേക്ക് തിരിച്ചുവരുവാനും ആരോഗ്യം സംരക്ഷിക്കുവാനും ദുൽഖർ പൃഥ്വിരാജിനോട് പറയുന്നുണ്ട്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് ഇപ്പോൾ ജോർദനിൽ ആണ്. കൊറോണ വൈറസ് ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന ഈ അവസ്ഥയിൽ പൃഥ്വി രാജിനോട് തന്റെ ആരോഗ്യം സംരക്ഷിക്കാൻ ദുൽഖർ പറഞ്ഞത് ഏറെ ജനശ്രദ്ധ നേടി.
All the best brother man! Always believed Brinda master should be making movies. Smash it! ❤️ https://t.co/3T3RdIVaqD
— Prithviraj Sukumaran (@PrithviOfficial) March 12, 2020