ദുൽഖർ സൽമാൻ നായകനായി എത്തിയ ഒരു എമണ്ടൻ പ്രേമകഥ ഇപ്പോൾ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ് കുടുംബ പ്രേക്ഷകരും കുട്ടികളും ഒരേപോലെ ഏറ്റെടുത്ത ചിത്രം ആദ്യാവസാനം പൊട്ടിച്ചിരികൾ ആണ് തിയേറ്ററിൽ നിറയ്ക്കുന്നത് ഒരിടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ തിരിച്ചെത്തിയ ചിത്രം കൂടിയാണ് ഒരു യമണ്ടൻ പ്രേമകഥ
ദുല്‍ഖര്‍ ജീവിതത്തില്‍ കണ്ട ഒരു യമണ്ടന്‍ പ്രേമകഥയെ കുറിചെറു ചോദ്യം കഴിഞ്ഞ ദിവസം ദുൽക്കർ അഭിമുഖീകരിക്കുകയുണ്ടായി. ഒരു അഭിമുഖത്തില്‍ താരം നല്കിയ മറുപടി ഇങ്ങനെ.
‘വീട്ടില്‍ ഞാനും അമാലും അതുപോലെ സഹോദരിയും ഭര്‍ത്താവുമാണ് യുവ ദമ്ബതികളായിട്ടുള്ളത്. എന്നാല്‍ ഞങ്ങളെ പോലെ തന്നെയാണ് വാപ്പിച്ചിയും ഉമ്മച്ചിയും. പരസ്പരം കണ്ടില്ലെങ്കില്‍ വിഷമിച്ചിരിക്കുക, എപ്പോഴും ഫോണ്‍ ചെയ്യുക. അങ്ങനെ പ്രണയത്തിന്റെ പുതുമയാണ് എപ്പോഴും.
എന്റെ മാതാപിതാക്കളുടെ പ്രണയമാണ് ജീവിതത്തില്‍ എക്സ്ട്രാ ഓര്‍ഡിനറി ലവ് സ്റ്റോറിയായി തോന്നിയിട്ടുള്ളത്. വീട്ടില്‍ ഞാനും അമാലും അതുപോലെ സഹോദരിയും ഭര്‍ത്താവുമാണ് യുവ ദമ്പതികളായിട്ടുള്ളത്. എന്നാല്‍ വാപ്പച്ചിയും ഉമ്മച്ചിയും ഇപ്പോഴും യുവദമ്പതികളെപ്പോലെയാണ്,ദുല്‍ഖര്‍ പറയുന്നു.
ഉമ്മയും ബാപ്പയും വിളിക്കുന്നതുപോലെ താനും ഭാര്യയും ഫോണ്‍ ചെയ്യാറില്ലെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.’ഒന്നാമത് അമാല്‍ കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കുന്നതില്‍ തിരക്കായിരിക്കും. അതിനിടയ്ക്ക് സമയം കിട്ടുമ്പോള്‍ കോള്‍ ചെയ്യും. കുഞ്ഞ് വന്നതിന് ശേഷം ഫോണ്‍വിളി കുറഞ്ഞു. പക്ഷേ എന്റെ മാതാപിതാക്കള്‍ ഫുള്‍ടൈം ബിസിയാണ്. വാപ്പച്ചി സംസാരിച്ച് ഫോണ്‍വെയ്ക്കുമ്പോഴേക്കും അടുത്ത കോള്‍ വരും. സെറ്റില്‍ ഫുള്‍ടൈം ഫോണിലാണ്. ഉമ്മച്ചിയായിരിക്കും അപ്പുറത്ത്. അവര്‍ അങ്ങോട്ടും ഇങ്ങോട്ടും ഭയങ്കര കണക്ടഡ് ആണ്.’ ദുല്‍ഖര്‍ പറയുന്നു.