ഏറെക്കാലത്തിനു ശേഷം മലയാള സിനിമയിലേക്കുള്ള സുരേഷ് ഗോപിയുടെ തിരിച്ചു വരവ് ഈ വർഷം തന്നെ ഉണ്ടാകും എന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ഈ ചിത്രം ദുൽഖർ സൽമാൻ നിർമ്മിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. സുരേഷ് ഗോപിക്കൊപ്പം ശോഭനയും നസ്രിയയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.
ദുൽഖർ ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ് .ജേക്കബ് ഗ്രിഗറി ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതേസമയം ഈ ചിത്രത്തിൻറെ ഷൂട്ടിംഗ് സെപ്റ്റംബറിൽ തുടങ്ങി ഈ വർഷം അവസാനം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഒരു ഫാമിലി ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും സംവിധായകൻ തന്നെയാണ്. അൽഫോൻസ് സംഗീതവും മുകേഷ് മുരളീധരൻ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു