രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടനായി മാറിയ താരമാണ് റാണ ദഗുബാട്ടി. നാളുകളുടെ കാത്തിരിപ്പിനൊടുവിൽ താരം ഇന്നലെ വിവാഹിതനായി. മെയ് 12 നാണ് തന്റെ വിവാഹവിവരം ആരാധകരെ സോഷ്യൽ മീഡിയയിലൂടെ താരം അറിയിച്ചത്. ഹൈദരാബാദ് സ്വദേശിയായ മിഹീഖ ബജാജ് ആണ് റാണയുടെ വധു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന വിവാഹത്തില്‍ 30-ല്‍ താഴെ അതിഥികള്‍ മാത്രമേ പങ്കെടുത്തുള്ളു. കോവിഡ് 19 ടെസ്റ്റ് നടത്തിയതിന് ശേഷം മാത്രമാണ് അതിഥികളെ പ്രവേശിപ്പിച്ചത്.
ഇപ്പോൾ ഇരുവർക്കും വിവാഹമംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് കുറിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ. ദുൽഖറിന്റെ ഉറ്റ സുഹൃത്തുക്കളിൽ ഒരാൾ കൂടിയാണ് റാണ ദഗുബാട്ടി.
“രണ്ട് പേർക്കും അഭിനന്ദനങ്ങൾ. നിങ്ങൾ രണ്ടും ഒരുമിച്ച് ഒരു മികച്ച പാർട്ണർ ആകുമെന്ന് ഉറപ്പാണ്. സ്ഥിതി ഇങ്ങനെ അല്ലായിരുന്നു എങ്കിൽ രണ്ട് പേരെയും നേരിട്ട് വന്ന് അഭിനന്ദിക്കാതെ ഇരിക്കിലായിരുന്നു” ദുൽക്കർ കുറിച്ചു.
Congrats @RanaDaggubati and #Miheeka on your beautiful wedding ! You both look perfect together !! In a normal world would have been there to see you both in person ! Wouldn’t have missed it for anything. pic.twitter.com/GPTRbYvUr3
— dulquer salmaan (@dulQuer) August 9, 2020
തെലുങ്കിലും തമിഴിലും ഹിന്ദിയിലുമായി ഒരു പിടി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച റാണയുടെ ആദ്യ ചിത്രം തെലുങ്ക് ചിത്രം ലീഡര്‍ ആണ്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹം പ്രേക്ഷകരുടെ പ്രിയ താരമായി മാറിയിരുന്നു. വെഡിങ് പ്ലാനിംഗ് കമ്പനി നടത്തുകയാണ് മിഹീക ഇപ്പോൾ.